Timely news thodupuzha

logo

കർഷകർക്ക്‌ നൽകിയ ഉറപ്പ്‌ പാലിച്ചില്ല; ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി ആസ്ഥാനം ഉപരോധിച്ചു

ഗ്രേറ്റർ നോയിഡ: പതിമൂന്ന്‌ വർഷംമുമ്പ്‌ ഭൂമി ഏറ്റെടുത്തപ്പോൾ നഷ്ടപരിഹാരം സംബന്ധിച്ച്‌ കർഷകർക്ക്‌ നൽകിയ ഉറപ്പ്‌ പാലിക്കാത്തതിൽ പ്രതിഷേധിച്ച്‌ അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി ആസ്ഥാനം ഉപരോധിച്ചു.

ആയിരക്കണക്കിന്‌ കർഷകർ പങ്കെടുത്ത റാലിയും നടന്നു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌, അഖിലേന്ത്യ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ ഹന്നൻ മൊള്ള, ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌, ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ തുടങ്ങിയവർ അഭിവാദ്യംചെയ്‌തു.

കിസാൻസഭ ജില്ലാ നേതാക്കളും സംസാരിച്ചു. അതോറിറ്റി ആസ്ഥാനത്തിനു മുന്നിൽ 21 ദിവസമായി ധർണ നടന്നുവരികയാണ്‌.

2010ൽ ഭൂമി ഏറ്റെടുത്തപ്പോൾ എത്തിച്ചേർന്ന കരാറിൽ നഷ്ടപരിഹാരവും കർഷകരുടെ പുനരധിവാസവും വ്യവസ്ഥയുണ്ടായിരുന്നു. ഇതൊന്നും പാലിച്ചിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *