രാജാക്കാട്: കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ ജേക്കബ് നയിക്കുന്ന ഗോൾഡൻ ജൂബിലി സന്ദേശ യാത്രയുടെ മൂന്നാം ദിനം പര്യടനം രാജാക്കാട്ടിൽ ആരംഭിച്ചു.കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി ഉദ്ഘാടനം ചെയ്തു.
ഇടുക്കി പാക്കേജിൽ ഒരു രൂപ പോലും ജില്ലയിൽ ചിലവാക്കാത്ത സർക്കാർ വീണ്ടും പാക്കേജുകൾ പ്രഖ്യാപിക്കുന്ന തിരക്കിലാണെന്നും.എല്ലാത്തിന്നു റാൻ മൂളുന്ന മന്ത്രിമാരാണ് മന്ത്രിസഭയിൽ ഉള്ളതെന്നും വി.ജെ ലാലി പറഞ്ഞു. ഇരട്ടയാറിൽ ഇന്നത്തെ പര്യടനം സമാപിക്കും.
വന്യമൃഗ അക്രമണങ്ങൾ മൂലവും പ്രകൃതി ക്ഷോഭങ്ങളിലും ജീവൻ നഷ്ടമായവരും സാമ്പത്തീക കട ബാധ്യതയിൽ ജീവൻ നഷ്ടപ്പെടുത്തിയവരുമായ കർഷക രക്തസാക്ഷികളെ അനുസ്മരിച്ച് കടന്ന് പോകുന്ന കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ ജേക്കബ് നയിക്കുന്ന ഇടുക്കി ജില്ലാ ഗോൾഡൻ ജൂബിലി സന്ദേശ യാത്രയുടെ മൂന്നാം ദിവസത്തെ പര്യടനമാണ് രാജാക്കാട് ആരംഭിച്ചത്.വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥ ക്യാപറ്റനെ വേദിയിലേക്ക് സ്വീകരിച്ചു. തുടർന്ന നടന്ന യോഗം കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി ഉദ്ഘാടനം ചെയ്തു.
ഇടുക്കി പാക്കേജിൽ ഒരു രൂപ പോലും ജില്ലയിൽ ചിലവാക്കാത്ത സർക്കാർ വീണ്ടും പാക്കേജുകൾ പ്രഖ്യാപിക്കുന്ന തിരക്കിലാണെന്നും,എല്ലാത്തിനും റാൻ മൂളുന്ന മന്ത്രിമാരാണ് മന്ത്രിസഭയിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
അന്നം തരുന്നവരോട് സർക്കാർ പുറംതിരിഞ്ഞ് നിൽക്കുകയാണ്.കാൽ കാശിന് ഗതിയില്ലാത്ത സർക്കാർ ധൂർത്തടിക്കുന്ന കാര്യത്തിൽ വളരെ മുൻപന്തിയിലാണ് എന്നും വി.ജെ ലാലി പറഞ്ഞു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എൻ ജെ ചാക്കോ അദ്ധ്യക്ഷത വഹിച്ചു.സർക്കാർ വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നത്.മുതൽ മുടക്കുന്ന കാര്യത്തിൽ ജില്ല പതിനാലാം സ്ഥാനത്താണെന്നും മനസമാധാനത്തോടെ ജില്ലയിൽ ജീവിക്കാൻ അവസരം ഉണ്ടാകണമെന്നും ജാഥ ക്യാപ്റ്റൻ പ്രൊഫ.എം.ജെ ജേക്കബ് പറഞ്ഞു.
ഭൂനിയമങ്ങൾ അടിയന്തരമായി ഭേദഗതി ചെയ്ത് നിർമ്മാണ നിരോധനവും കുടിയിറക്കും അവസാനിപ്പിക്കുക, വ്യവസായ സംരംഭങ്ങൾ ആരംഭിച്ച് യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പു വരുത്താൻ ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുക,വനം റവന്യു വകുപ്പിന്റെ കടന്നു കയറ്റം അവസാനിപ്പിക്കുക, വന്യമൃഗങ്ങളിൽ നിന്നും കർഷകർക്ക് സംരക്ഷണം നൽകുക,ബഫർസോൺ വിഷയം പരിഹരിക്കുക, കൈവശ ഭൂമിക്ക് പട്ടയം നൽകുക, ബാങ്ക് വായ്പകളുടെ പലിശ എഴുതി തള്ളുക, പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ് യാഥാർത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് യാത്ര നടത്തുന്നത്.
ജില്ലാ കമ്മിറ്റി അംഗം സിബി കൊച്ചുവള്ളാട്ട് സ്വാഗതം ആശംസിച്ചു, ജോജി ഇടപ്പള്ളികുന്നേൽ, ഒ. എസ് ജോസഫ്,എം.ജെ കുര്യൻ വർഗ്ഗീസ് വെട്ടിയാങ്കൽ,ജോയി കൊച്ചുകരോട്ട് ,വർഗ്ഗീസ് സ്കറിയ, എബി തോമസ്, ജോസ് പൊട്ടൻപ്ലാക്കൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.വി സുനിത, ഷൈനി റെജി,ഷൈൻ വടക്കേക്കര , ബ്ലയിസ് ജി വാഴയിൽ,ലത്തീഫ് ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.സണ്ണി വെട്ടിയാലിൽ , ജോയി കണിയാംപറമ്പിൽ ,ജോയി നമ്പുടാകം,സണ്ണി തൈക്കാട്ട്,സണ്ണി കൊച്ചുപുര, യു ഡി എഫ് നേതാക്കളായ ബെന്നി പാലക്കാട്ട്,ജോഷി കന്യാക്കുഴി , ജമാൽ ഇടശ്ശേരിക്കുടി തുടങ്ങിയവർ പ്രസംഗച്ചു.