പാരീസ്: പുനരുപയോഗ സാധ്യതയുള്ള ഇന്ധനങ്ങളിലെ നിക്ഷേപം ക്രമേണ ഉയർന്നുവരുന്നതായി അന്താരാഷ്ട്ര ഊർജ ഏജൻസി (ഐ.ഇ.എ). ചരിത്രത്തിലാദ്യമായി ഈ വർഷം സൗരോർജത്തിലെ നിക്ഷേപം എണ്ണയിലേതിനെ മറികടക്കുമെന്നും ഏജൻസി പറഞ്ഞു. ഈ വർഷാവസാനത്തോടെ സൗരോർജത്തിൽ 38,000 കോടി ഡോളറിന്റെ(ഏകദേശം 31.40 കോടി രൂപ) നിക്ഷേപം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

എണ്ണയിലെ നിക്ഷേപം 37,000 കോടി ഡോളറിൽ ഒതുങ്ങുമെന്നും ഏജൻസി പ്രവചിക്കുന്നു.പുനരുപയോഗ സാധ്യതയുള്ള ഇന്ധനങ്ങളിലെ വാർഷിക നിക്ഷേപം 1.7 ലക്ഷം കോടി ഡോളറും ഫോസിൽ ഇന്ധനങ്ങളിലേത് ലക്ഷം കോടി ഡോളറുമാകുമെന്നാണ് കണക്ക്. എന്നാൽ, ഫോസിൽ ഇന്ധനങ്ങളിലെ നിക്ഷേപം ഉദ്ദേശിച്ചത്ര വേഗത്തിൽ കുറയുന്നില്ലെന്നും ഏജൻസി അറിയിച്ചു.