
തിരുവനന്തപുരം: കേരള സന്ദർശനം നടത്താൻ പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി കത്ത്. ചാവേറാക്രമണം നടത്തുമെന്നാണ് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ലഭിച്ച കത്തിൽ സൂചിപ്പിക്കുന്നത്. ഈ മാസം പതിനേഴിന് എറണാകുളം സ്വദേശി ജോസഫ് ജോൺ നടുമുറ്റത്തിലിന്റെ പേരിലാണ് കത്ത് വന്നത്. തുടർന്ന് പാർട്ടി ഓഫീസിൽ നിന്നും കത്ത് എ.ഡി.ജി.പി ഇൻ്റലജൻസിന് കൈമാറി.

അതിനാൽ അതീവ ഗൗരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ എ.ഡി.ജി.പി ഇന്റലിജൻസ് തയ്യാറാക്കിയസുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ അടക്കമുള്ള സുരക്ഷാ സ്കീം ചോർന്നതായും ആരോപണം ഉയരുന്നുണ്ട്.
