തൊടുപുഴ: ജാമ്യത്തിലിറങ്ങി മുങ്ങിയ വധശ്രമ കേസിലെ പ്രതിയെ, 6 വർഷങ്ങൾക്ക് ശേഷം തൊടുപുഴ പോലീസ് പിടികൂടി. 2016 ഡിസംബർ 17 രാത്രിയിൽ തൊടുപുഴ മണവാട്ടി ഓട്ടോസെന്ന സ്ഥാപനത്തിലെ ജീവനക്കാരനെ ആറ് പേരുമായി സംഘം ചേർന്ന് കാറിൽ തട്ടിക്കൊണ്ട് പോയി തടങ്കലിൽ വെച്ച് തുണിയിൽ പൊതിഞ്ഞ ഇരുമ്പുകട്ടയ്ക്ക് ഇടിച്ച് പരിക്കേൽപ്പിച്ച പ്രതികളിലൊരാളായ വെള്ളൂർകുന്നം പെരുമറ്റത്ത് മാളിയേക്കൽ താഴത്ത് വീട്ടിൽ സുബിൻ സെയ്തുമുഹമ്മദ്(37) ആണ് അറസ്റ്റിലായത്.

പ്രതി വർഷങ്ങളായി ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ 2016 ൽ ജാമ്യത്തിലിറക്കിയ രണ്ട് പേർക്ക് രണ്ട് ലക്ഷത്തോളം പിഴ ചുമത്താൻ തൊടുപുഴ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് പുറപ്പെടുവെച്ച ഘട്ടത്തിലാണ് ഇന്ന് പ്രതിയെ കോതമംഗലം ബസ്സ്റ്റാൻഡിൽ വെച്ച് തൊടുപുഴ അഡീഷണൽ എസ്.ഐ ജയിംസ് ആൻ്റണി അറസ്റ്റ് ചെയ്തത്.