
സെക്രട്ടറി – രഞ്ജു സി. ആർ
തൊടുപുഴ: ഇടുക്കി ജില്ലാ ഖോഖോ അസോസിയേഷൻ 2023 – 2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തൊടുപുഴ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ വച്ച് നടന്ന ഖോഖോ അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ട്രഷറർ – ജോസലറ്റ് മാത്യു
പ്രസിഡന്റ് ഡോ. ബോബു ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഖോഖോ ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡണ്ട് ജി. വിദ്യാധരൻ പിള്ള, കേരള ഖോഖോ അസോസിയേഷൻ സെക്രട്ടറി ജി. രാധാകൃഷ്ണൻ നായർ, ജില്ലാ സ്പോർട്സ് കൗൺസിൽ ഒബ്സർവറായി കെ.എൽ ജോസഫും, ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഒബ്സർവറായി കെ. ശശിധരൻ എന്നിവർ പങ്കെടുത്തു.

പ്രസിഡന്റ് – ഡോ. ബോബു ആന്റണി
കേരള ഖോഖോ അസോസിയേഷൻ ചുമതലപ്പെടുത്തിയ റിട്ടേണിംഗ് ഓഫീസർ മണികണ്ഠൻ നായരുടെ നിർദ്ദേശപ്രകാരം അവതരിപ്പിച്ച പാനിൽ ഡോ. ബോബു ആന്റണിയെ പ്രസിഡന്റായും, രഞ്ജു സി. ആറിനെ സെക്രട്ടറിയായും, ജോസ് ലെറ്റ് മാത്യുവിനെ ട്രഷററായും തിരഞ്ഞെടുത്തു.