Timely news thodupuzha

logo

ജില്ലാ ഗോൾഡൻ ജൂബിലി സന്ദേശ യാത്ര; രണ്ടാം ദിനം അടിമാലിയിൽ ആരംഭിച്ചു

അടിമാലി: കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ ജേക്കബ്ബ് നയിക്കുന്ന ജില്ലാ ഗോൾഡൻ ജൂബിലി സന്ദേശ യാത്രയുടെ രണ്ടാം ദിനം അടിമാലിയിൽ ആരംഭിച്ചു. മൺമറഞ്ഞ് പോയ കർഷകർക്ക് ആദരം അർപ്പിച്ച് ആരംഭിച്ച ജാഥ കേരള കോൺഗ്രസ് സംസ്ഥാന കോ- ഒഡിനേറ്ററും മുൻ മന്ത്രിയുമായ ഷെവലിയർ ടി യു കുരുവിള ഉദ്ഘാടനം ചെയ്തു. ആഡംബരത്തിനും ധൂർത്തിനുമായി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ടി.യു കുരുവിള പറഞ്ഞു.

വന്യമൃഗ അക്രമണങ്ങൾ മൂലവും പ്രകൃതി ഷോഭങ്ങളിലും ജീവൻ നഷ്ടമായവരും സാമ്പത്തീക കട ബാധ്യതയിൽ ജീവൻ നഷ്ടപ്പെടുത്തിയവരുമായ കർഷക രക്തസാക്ഷികളെ അനുസ്മരിച്ച് കൊണ്ട് അടിമാലി ടൗണിൽ പ്രത്യകം തയ്യാറാക്കിയ കർഷക രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് രണ്ടാം ദിവസത്തെ പര്യടനം ആരംഭിച്ചത്.

ജില്ലയിൽ അധ്വാനിക്കുന്ന കർഷക വിഭാഗത്തോട് സർക്കാർ കാട്ടുന്നത് ക്രൂരതയാണ്. സർക്കാർ സാധാരണക്കാരായ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്ന ജനവഞ്ചന അവസാനിപ്പിക്കണമെന്നും കേരള കോൺഗ്രസ് സംസ്ഥാന ചീഫ് കോ- ഒഡിനേറ്ററും മുൻ മന്ത്രിയുമായ ഷെവലിയർ ടി.യു കുരുവിള പറഞ്ഞു.

വികസനമാണ് ജില്ലക്ക് ആവശ്യം എന്നാൽ വികസനം ഇല്ലാതെ പോകുകയാണെന്നും ഷെവലിയർ ടി.യു കുരുവിള കുറ്റപ്പെടുത്തി. സർക്കാർ വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നത്. മുതൽ മുടക്കുന്ന കാര്യത്തിൽ ജില്ല പതിനാലാം സ്ഥാനത്താണെന്നും മനസമാധാനത്തോടെ ജില്ലയിൽ ജീവിക്കാൻ അവസരം ഉണ്ടാകണമെന്നും ജാഥ ക്യാപ്റ്റൻ പ്രൊഫ.എം.ജെ ജേക്കബ് പറഞ്ഞു.ഭൂനിയമങ്ങൾ അടിയന്തരമായി ഭേദഗതി ചെയ്ത് നിർമ്മാണ നിരോധനവും കുടിയിറക്കവും അവസാനിപ്പിക്കുക, വ്യവസായ സംരംഭങ്ങൾ ആരംഭിച്ച് യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പു വരുത്താൻ ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുക. വനം റവന്യു വകുപ്പിന്റെ കടന്നു കയറ്റം അവസാനിപ്പിക്കുക, വന്യമൃഗങ്ങളിൽ നിന്നും കർഷകർക്ക് സംരക്ഷണം നൽകുക, ബഫർസോൺ വിഷയം പരിഹരിക്കുക, കൈവശ ഭൂമിക്ക് പട്ടയം നൽകുക, ബാങ്ക് വായ്പകളുടെ പലിശ എഴുതി തള്ളുക, പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ് യാഥാർത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ്. യാത്ര നടത്തുന്നത്.

സന്ദേശ യാത്രയിൽ ആദ്യകാല കുടിയേറ്റ കർഷകരായ പരീത് മോളത്ത്, മച്ചിപ്ലാവ് കുടി കാണി കുമാരൻ ഗണപതി, വർക്കി നെല്ലിക്കാനത്ത് , ജോർജ്ജ് നെടുങ്ങാട്ട് എന്നിവരെ ആദരിച്ചു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ബാബു കീച്ചേരിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉന്നതാധിക്കാര സമിതി അംഗങ്ങളായ ജോസഫ് ജോൺ ,ജോസി ജേക്കബ്ബ്, വർഗ്ഗീസ് വെട്ടിയാങ്കൽ, തങ്കച്ചൻ പട്ടരുമടം, എം.ജെ കുര്യൻ, ഡേവിഡ് അറക്കൽ, പി.വി.അഗസ്റ്റിൻ, മാത്യുസ് തെങ്ങുംകുഴി, എന്നിവർ പ്രസംഗിച്ചു.

വനിത കോൺഗ്രസ് നേതാക്കളായ , ജെസി റോയിച്ചൻ ,ഷൈനി മാത്യു, ബിജി ലാലു, പാർട്ടി നേതാക്കളായ കെ ജെ കുര്യൻ, ബെന്നി കോട്ടക്കൽ, ആന്റണി കാഞ്ഞിരംപാറ, ജോയി കോയിക്കക്കുടി , ടോം അലക്സ്, ജോൺ കിഴക്കേടത്ത്, കോൺഗ്രസ് നേതാക്കളായ പി.വി സ്കറിയ, ജോർജ്ജ് തോമസ് , എം എ അൻസാരി, നാസർ ചൂരവേലി തുടങ്ങിയവർ ജാഥാ ക്യാപ്റ്റന് സ്വീകരണം നൽകി.

ജാഥ പര്യടനം നടത്തിയ അടിമാലി, കുരിശുപാറ, മാങ്കുളം, ആനച്ചാൽ, പൊട്ടൻകാട് എന്നിവിടങ്ങളിൽ ചേർന്ന യോഗങ്ങളിൽ കുര്യാക്കോസ് ചേലമൂട്ടിൽ, ജോയി കൊച്ചു കരോട്ട് ,ഷൈനി സജി,സുധർമ്മ വിജയൻ, ഷൈൻ വടക്കേക്കര, അഡ്വ എബി തോമസ്, ബ്ലെയ്സ് ജി വാഴയിൽ, സുരേഷ് ജോസഫ്, അമൽ എസ് ചേലപ്പുറം, സജി പൂതക്കുഴിയിൽ, വർഗ്ഗീസ് സക്കറിയ, ലാലു മാടപ്പാട്ട്, ജോബിൾ മാത്യു, സാബു പനച്ചിനാനി , ഷിജു ഏലോലിക്കൽ, പി എം ഫ്രാൻസിസ് ,എ.ആർ ബേബി, ജോയി പുത്തൻ പുരക്കൽ, ഇ.പി ജോയി, സാബു കുന്നുംപുറത്ത്, ജോയി കുന്നുംപുറത്ത് ജോർജ്‌ വർക്കി തുടങ്ങിയവർ പ്രസംഗിച്ചു.

കുടിയേറ്റ ഗ്രാമമായ മാങ്കുളത്ത് നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഷാന്റി തോമസ് അധ്യക്ഷത വഹിച്ചു. ആദ്യകാല കുടിയേറ്റ കർഷകരും , മാങ്കുളത്തിന്റെ വികസനത്തിന് നേതൃത്വം നൽകിയവരുമായ മാത്യു പനച്ചനാനി, ദേവസ്യ ചാക്കോ, കെ ബാലൻപിള്ള എന്നിവരെ ആദരിച്ചു. പൊട്ടൻ കാട്ടിൽ നടന്ന സമാപനസമ്മേളനം പാർട്ടി ഉന്നതാധികാര സമിതി അംഗവും ഏറ്റുമാനൂർ നിയോജക മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥിയുമായിരുന്നു അഡ്വ.പ്രിൻസ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *