Timely news thodupuzha

logo

ജീവിതകാലം മുഴുവൻ നികുതിദായകരുടെ ചെലവിൽ പണിത വീട്ടിൽ കഴിയാമെന്നാണോ കരുതിയത്; മന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ജീവിതകാലം മുഴുവൻ താങ്കൾക്കും കുടുംബത്തിനും ഈ രാജ്യത്തെ നികുതിദായകരുടെ ചെലവിൽ പണിത വീട്ടിൽ കഴിയാമെന്നാണോ കരുതിയതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് കേന്ദ്ര ഐടി- ഇലക്‌ട്രോണ്ക്സ് വകുപ്പു മന്ത്രി രാജീവ് ചന്ദ്രശേഖർ.

‘കാലാവധി പൂർത്തിയാക്കിയാലും ഇല്ലെങ്കിലും പാർലമെന്‍റ് അംഗമല്ലാതാകുന്നതോടെ താങ്കൾ താമസിച്ചിരുന്ന സർക്കാർ വസതി താങ്കളുടെ ഭവനമല്ലാതാകും. അതാണ് നാട്ടുനടപ്പ്’ – രാഹുൽ ഗാന്ധിയെ രാജീവ് ചന്ദ്രശേഖർ ട്വിറ്ററിലൂടെ ഓർമിപ്പിച്ചു.

‘എന്നെ വീട്ടിൽ നിന്ന് 50 വട്ടം ഇറക്കിവിട്ടാലും ഞാൻ പൊതുവായ വിഷയങ്ങൾ ഉയർത്തിക്കാട്ടും’ എന്ന് വയനാട്ടിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

Leave a Comment

Your email address will not be published. Required fields are marked *