തൊടുപുഴ: ജെ.സി.ഐ. തൊടുപുഴ ഗ്രാന്റിന്റെ 2023 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ നടത്തി. പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ നിർവഹിച്ചു. പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടുക്കി എക്‌സൈസ് കമ്മീഷണർ അബു അബ്രാഹം മുഖ്യപ്രഭാഷണം നടത്തി. സോൺ വൈസ് പ്രസിഡന്റ് എബി ജയിംസ്, സോൺ കോർഡിനേറ്റർ ജോൺ പി.ഡി, പ്രോഗ്രാം ഡയറക്ടർ ബിജു പി.വി., സെക്രട്ടറി അനിൽകുമാർ സി.സി, ട്രഷറർ ജോഷി ഓട്ടോജറ്റ്, ജേസററ്റ് ചെയർപേഴ്‌സൺ ചന്ദന അഖിൽ, ജെജെ ചെയർമാൻ നന്ദന പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.
ജെ.സി.ഐ. ബിസിനസ് യൂത്ത് ഐക്കൺ അവാർഡ് നേടിയ ബോണി എബ്രാഹാമിന് എക്‌സ്‌സൈസ് കമ്മീഷണർ അവാർഡ് നൽകി. പാർലമെന്റ്ിൽ പ്രസംഗിക്കാൻ അവസരം ലഭിച്ച തൊടുപുഴ സ്വദേശിനി ആൻസി ജോസഫിനും വേമ്പനാട്ടുകായൽ നീന്തി കടന്ന അഞ്ചുവയസുകാരി ഗായത്രി പ്രവീണിനും എം.എൽ.എ. ട്രോഫി നൽകി ആദരിച്ചു. പുതിയതായി ചേർന്ന അംഗങ്ങൾക്കുള്ള പ്രതിജ്ഞ സോൺ വൈസ് പ്രസിഡന്റ് എബി ജയിംസ് നൽകി.പുതിയ പ്രസിഡന്റായി പ്രശാന്ത് കുട്ടപ്പാസിനെയും സെക്രട്ടറിയായി അനിൽകുമാർ സി.സിയെയും ട്രഷററായി ജോഷി ഓട്ടോജറ്റിനെയും തെരഞ്ഞെടുത്തു.