മൂലമറ്റം: തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിൽ തുമ്പച്ചിക്ക് സമീപം റോഡിലേക്ക് താഴ്ന്ന് നിൽക്കുന്ന ഇല്ലി വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. അറ്റം വെട്ടിമാറ്റിയ നിലയിൽ നിൽക്കുന്ന ഇല്ലി വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസമാണ്. രാത്രി സമയങ്ങളിൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽ ഇത് പെടില്ല ഭാരവാഹ ന ങ്ങൾ ടൂറിസ്റ്റ് ബസ്സുകൾ സൊ കാര്യ കെ.എസ്’ ആർറ്റിസി.ബസ്സുകൾ എല്ലാം ബുദ്ധിമുട്ടിയാണ് ഇതുവഴി സഞ്ചരിക്കുന്നത് ജില്ലാ ആസ്ഥാനത്തേക്ക് പോകുന്ന റോഡായിട്ടും ജില്ലാ ഭരണാധികാരികളോ ജനപ്രതിനിധിക കളോ ഇക്കാര്യത്തിൽ താല്പര്യമെടുത്ത് കാണുന്നില്ല പൊതുമരാമത്ത് വകുപ്പാണ് ഇത് വെട്ടിമാറ്റേണ്ടത് ന്നവരും മൗനം പാലിക്കുകയാണ്. അപകട ഭീഷണിയായ ഇല്ലി എത്രയും വേഗം വെട്ടി മാറ്റണമെന്ന്
നാട്ടുകാർ ആവശ്യപ്പെട്ടു.