തൊടുപുഴ മണക്കാട് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ആലുവ പുക്കാട്ടുപടി സ്വദേശി ആദിത്യ കൃഷ്ണ(16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ദിലീപ് കൃഷ്ണയെ(36) തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടനെ അഗ്നിരക്ഷാ സേനയെത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദിത്യ കൃഷ്ണയുടെ ജീവന്‍ രക്ഷിക്കാനായില്ല. മണക്കാട്ടെ ബന്ധുവീട്ടില്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.
തൊടുപുഴയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
