തൊടുപുഴ എക്സൈസ് റെയിഞ്ച് പാർട്ടി എക്സൈസ് ഇൻസ്‌പെക്ടർ സിയാദ് S ന്റെ നേതൃത്വത്തിൽ തൊടുപുഴ ടൗൺ ഭാഗത്തു നടത്തിയ പരിശോധനയിൽ 454 മില്ലീ ഗ്രാം MDMA യും 30 ഗ്രാം ഉണക്ക ഗഞ്ചാവും കടത്തിക്കൊണ്ട് വന്ന കുറ്റത്തിന്
തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ കീരികോട് കരയിൽ കിഴക്കൻപ്പറമ്പിൽ വീട്ടിൽ സുബൈർ മകൻ അജ്മൽ K.S (28),തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ ,വെങ്ങല്ലൂർ കരയിൽ കരിക്കൻപ്പറമ്പിൽ വീട്ടിൽ അബ്ദുൾ കരീം മകൻ അഫ്സൽ മുഹമ്മദ് (25) എന്നിവരെ അറസ്റ്റ് ചെയ്ത് കേസ് എടുത്തു

എക്സൈസ് നിരീക്ഷണത്തിലായിരുന്ന ഇവർ വെങ്ങല്ലൂർ ഭാഗത്തു നിന്ന് മയക്ക് വരുന്ന് വാങ്ങിതൊടുപുഴ ഭാഗത്തെയ്ക്ക് വരുന്ന സമയത്തായിരുന്നു അറസ്റ്റ്. മയക്ക്മരുന്നിന്റെ ഉറവിടം സംബന്ധിച്ച് എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മയക്ക്മരുന്ന് കടത്താൻ ഉപയോഗിച്ച വോക്സ് വാഗൺ-പോളോ കാറും കസ്റ്റഡിയിൽ എടുത്തു. റെയ്‌ഡിൽ AEl ഷാഫി അരവിന്ദാക്ഷ്, പ്രിവൻ്റീവ് ഓഫീസർ മൻസൂർ O.H, സിവിൽ എക്സൈസ് ഓഫീസർമാരായ , സുബൈർ, ബാലു ബാബു, ഡ്രൈവർ അനീഷ് ജോൺ എന്നിവർ പങ്കെടുത്തു. ലഹരി സംബന്ധമായ രഹസ്യ വിവരങ്ങൾ 04862- 228544,9400069544,9496499321 എന്നി നമ്പറുകളിൽ അറിയിക്കേണ്ടതാണ്.