തൊടുപുഴ : റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ AID (All Inclusive Directions) നടപടികൾ നേരിട്ടുകൊണ്ടിരുന്ന തൊടുപുഴ അർബൻ സഹകരണ ബാങ്ക് 2022-2023 സായ ത്തിക വർഷത്തിൽ 27 കോടി രൂപ പ്രവർത്തന ലാഭം ഉണ്ടാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 22 കോടി രൂപ നഷ്ടത്തിൽ ആയിരുന്നു. നെറ്റ് നിഷ്ക്രിയ ആസ്തി (NNPA) 28.41% ൽ നിന്നും 11% ആയി കുറഞ്ഞു. മൂലധന പര്യാപ്തത (CRAR നെഗറ്റീവ് 8% ൽ നിന്നും 18% വർദ്ധിച്ച് 10% ആയി. ബാങ്കിന്റെ മൂലധനം (Net Worth നെഗറ്റീവ് 15 കോടിയിൽ നിന്നും 29 കോടി രൂപ വർദ്ധിച്ച് 14 കോടി രൂപയായി. 2022-2023 സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മാത്രം 45 കോടി രൂപയുടെ റിക്കവറിയാണ് ബാങ്ക് നടത്തിയത്. നെറ്റ് നിഷ്ക്രിയ ആസ്തി 6% ലേക്ക് എത്തിക്കുന്ന തിനുള്ള ഊർജ്ജിത ശ്രമങ്ങൾ നടന്നുവരുന്നു. 100 വർഷം പ്രവർത്തന പാരമ്പര്യമുള ബാങ്കിന്റെ ഇനിവരുന്ന നാളുകൾ പുരോഗതിയുടേത് മാത്രമാകുമെന്നും 2022-2023 സാമ്പത്തിക വർഷത്തിലെ കണക്കുകൾ അടിസ്ഥാനപ്പെടുത്തി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ മറികടക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ഭരണസമിതിയും ജീവനക്കാരും ചേർന്ന് നടത്തിവരികയാണെന്നും ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
തൊടുപുഴ അർബൻ സഹകരണ ബാങ്ക് പ്രവർത്തന പുരോഗതിയിലേക്ക് 27 കോടി രൂപ പ്രവർത്തന ലാഭം.
