
വണ്ടിപ്പെരിയാർ: തോട്ടം തൊഴിലാളികളുടെ ശമ്പളവർദ്ധനവിന്റെ കാലാവധി 16 മാസങ്ങൾ കഴിഞ്ഞിട്ടും ശമ്പളം പുതുക്കിനൽകാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ നെല്ലുമല തോട്ടത്തിൽ സമ്മേളനവും, പ്രതിഷേധയോഗവും ഹൈറേഞ്ച് പ്ലാന്റെഷൻ എംപ്ലോയിസ് യൂണിയൻ(ഐ.എൻ.റ്റി.യു.സി) നേതൃത്വത്തിൽ നടത്തി. ബ്രാഞ്ച് പ്രസിഡന്റ് എസ്.ഗണേശൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അഡ്വ.സിറിയക് തോമസ് ഉത്ഘാടനം ചെയ്തു.വർക്കിഗ് പ്രസിഡന്റ് പി.കെ. രാജൻ,വി.ജി.ദിലീപ്,പി. റ്റി.വർഗീസ്,ആർ.ഗണേശൻ,നിർമ്മല മണിമാരൻ,വി.റ്റി. മാരിയപ്പൻ,നാഗരാജ്,കെ.ചന്ദ്രൻ, കാളിദാസ് എന്നിവർ പ്രസംഗിച്ചു.