Timely news thodupuzha

logo

നഗര മധ്യത്തിൽ നഴ്സിനു നേരെ പോക്സോ കേസ് പ്രതിയുടെ നഗ്നതാ പ്രദർശനം

കാസർഗോട്: 2 ദിസവങ്ങൾക്കു മുന്‍പ് കെഎസ്ആർടിസി ബസിൽ നടന്ന സംഭവത്തിന്‍റെ ഞെട്ടൽ മാറും മുന്‍പ് വീണ്ടും സമാനമായ സംഭവം. പട്ടാപകൽ കാഞ്ഞങ്ങാട് നഗര മധ്യത്തിൽ യുവതിക്കു നേരേ നഗ്നതാ പ്രദർശനം നടത്തിയ പഴക്കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശി അർഷാദിനെയാണ് (34) പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പോക്സോ കേസിലും പ്രതിയാണ്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കോട്ടച്ചേരിയിൽ ബസിറങ്ങി നഴ്സായ യുവതി നടന്നുപോകുമ്പോൾ ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നവെന്ന് പൊലീസ് പറയുന്നു. ഗുഡ്സ് ഓട്ടോയിൽ കാഞ്ഞങ്ങാട് നഗരത്തിൽ പഴക്കച്ചവടം നടത്തുന്നയാളാണ് അർഷാദ്.

വണ്ടിയുടെ വാതിൽ തുറന്ന് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ഇതു കണ്ടുനിന്ന മറ്റൊരാളാണ് സംഭവം തിരിച്ചറിഞ്ഞത്. തുടർന്ന് യുവതിയും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞു വച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മുന്‍പും സമാനമായ കുറ്റക്രത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് ഇയാളെന്നാണ് വിവരം. സ്കൂൾ വിട്ട് പോവുകയായിരുന്ന പെൺകുട്ടികൾക്കു നേരെ പ്രദർശനം നടത്തിയതിന് ഇയാളെ നേരത്തെ പിടിയിലായിട്ടുണ്ട്. അന്ന് പോക്സോ കേസ് ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *