Timely news thodupuzha

logo

നാഗപ്പുഴ ശാന്തുകാട് കാവിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

തൊടുപുഴ: അഹല്യ ഐ കെയർ ഫൗണ്ടേഷന്റെ സഹകരണത്തോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നാഗപ്പുഴ ശാന്തുകാട് കാവ് സംരക്ഷണ സമിതിയുടെയും ആഭുമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ശാന്തുകാട് കാവംങ്കണത്തിൽ വച്ച് നടത്തിയ ക്യാമ്പ് കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫ്രാൻസിസ് ജോർജ് തെക്കേക്കര ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി പ്രസിഡൻറ് എം.പി തമ്പിക്കുട്ടൻ അധ്യക്ഷത വഹിച്ചു.

എല്ലാവർഷവും പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു വരുന്ന കാവിന്റെ വികസനവുമായി മൂവാറ്റുപുഴ നിർമ്മല കോളേജ്, തൊടുപുഴ ന്യൂമാൻ കോളേജ്, കുമാരമംഗലം എം കെ എൻ എം ഹയർ സെക്കൻഡറി സ്കൂൾ, ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, കല്ലൂർക്കാട് സരസ്വതി വിദ്യാമന്ദിർ, നാഗപ്പുഴ സെന്റ്മേരിസ് ഹൈസ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവശാസ്ത്ര വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും സഹകരിക്കാറുണ്ട്. ഈ സാഹചര്യത്തിൽ ക്ഷേത്ര വിശ്വാസികൾക്കും പരിസരവാസികൾക്കും നാട്ടുകാർക്കും വേണ്ടിയാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.

കാവങ്കണത്തിൽ പ്രത്യേകമായി സജ്ജീകരിച്ച ക്യാമ്പ് സെൻററിൽ രാവിലെ എട്ടുമണി മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെ എത്തിച്ചേരുന്ന മുഴുവൻ ആളുകൾക്കും പരിശോധനയ്ക്കും അനന്തരചികിത്സ ആവശ്യമുള്ളവർക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടാണ് ക്യാമ്പ് ക്രമീകരിച്ചത്. എട്ടാം വാർഡ് മെമ്പർ ജാൻസി ജോമി ആദ്യ പരിശോധനയ്ക്ക് വിധേയയായി.

ഏഴാം വാർഡ് മെമ്പർ അനിൽ കെ. മോഹനൻ , ഒമ്പതാം വാർഡ് മെമ്പർ സീമോൾ ബൈജു, ക്യാമ്പിന് നേതൃത്വം നൽകുന്ന ഡോക്ടർ രോഹിത്, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയും ക്യാമ്പ് കോർഡിനേറ്ററുമായ ബിബിൻ പരപ്പനാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രൊഫസർ വി.എസ്. റെജി സ്വാഗതവും എം. ജി രാജൻ നന്ദിയും പ്രകാശിപ്പിച്ചു. ഏകദേശം നൂറ്റമ്പതോളം ആളുകൾ ക്യാമ്പിൽ പരിശോധനയ്ക്ക് വിധേയരായി. ഒരു പക്ഷേ,ക്ഷേത്രാങ്കണത്തിൽ ആദ്യമായി നടക്കുന്ന ഒരു സംരംഭമെന്ന നിലയിൽ ക്യാമ്പ് ഏറെ ശ്രദ്ധേയമായി.

Leave a Comment

Your email address will not be published. Required fields are marked *