തൊടുപുഴ: വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ഹോട്ടൽ വ്യവസായിയും കേരള കോൺഗ്രസ് നേതാവുമായ നിരപ്പേൽ(വടക്കൻ ) എൻ.വി.വർക്കി( വർക്കിച്ചേട്ടൻ -88 ) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച് തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളിയിൽ. ഭാര്യ പരേതയായ റോസക്കുട്ടി(നെടിയശാല കുന്നംകോട്ട് കുടുംബാംഗം). മക്കൾ: വിൽസൺ ജോർജ്, എൽസ ജോസഫ്, മാത്യു ജോർജ്(വാട്ട്സൺ ), മെർളി ജെയിംസ്, ജോസ് ജോർജ്. മരുമക്കൾ: റോസമ്മ വിൽസൺ(കക്കാട്ടിൽ, ചെറുപുഷ്പം, പാലാ), പരേതനായ ജോസഫ് കളത്തിപ്പറമ്പിൽ(ജോസ് ബ്രദേഴ്‌സ്, എറണാകുളം), റാണി മാത്യു (മെതിപ്പാറ, വാഴക്കുളം ), സി.ജെ.ജെയിംസ്(ചെട്ടിപ്പറമ്പിൽ തൊടുപുഴ ), എലിസബത്ത് ജോസ്(ചാഴികാട്ട്തൊടുപുഴ ).
35 വർഷത്തോളം വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. വെള്ളിയാമറ്റം കുടിവെളള പദ്ധതി, നെല്ലിക്കാമലയിൽ വൈദ്യതി വിതരണം നടപ്പാക്കൽ, കാഞ്ഞാർ കറുകപ്പിള്ളി റോഡ് നിർമ്മാണം തുടങ്ങി നിരവധി വികസന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്, മുതലക്കോടം സ്നേഹാലയം രക്ഷാധികാരി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു.