കലയന്താനി :അടപ്പൂർ എ .യു .മാത്യു നൂറിന്റെ നിറവിൽ .മക്കളും കൊച്ചുമക്കളും ബന്ധുക്കളും ചേർന്ന് നൂറാം ജന്മദിനം മെയ് 18 ന് ആഘോഷിക്കും .വ്യാഴാഴ്ച രാവിലെ 10 .30 ന് സത്ന മുൻ ബിഷപ്പ് മാർ മാത്യു വാണിയെകിഴക്കേലിന്റെ മുഖ്യ കാർമികത്വത്തിൽ കലയന്താനി സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ കുർബാന ,തുടർന്ന് പാരീഷ് ഹാളിൽ അനുമോദന യോഗം .പുരോഹിതർ ,സന്യാസിനികൾ ,പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ആശംസകൾ നേരും .
ആരക്കുഴയിൽ നിന്നും നൂറു വര്ഷം മുൻപ് വല്യപ്പനായിട്ട് വെട്ടിമറ്റത്തേയ്ക്ക് കുടിയേറിയ കുടുംബമാണ് മാത്യു ചേട്ടന്റേത് .1924 ജൂൺ 28 നാണു ജനനം .ഐപ്പ് ഉലഹന്നാൻ -റോസാ ദമ്പതികളുടെ മകൻ .രണ്ട് സഹോദരന്മാരും ഒരു സഹോദരിയും ഉണ്ടായിരുന്നു .ഇവരിൽ ഒരു സഹോദരനും സഹോദരിയും നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു .ഇളയ സഹോദരൻ എ .യു .തോമസ് വെട്ടിമറ്റത്ത് തറവാട്ട് വസതിയിൽ താമസിക്കുന്നു .ഭാര്യ ഓണാട്ടു കുടുംബാംഗമായ മേരി 2023 മാർച്ച് ഏഴിന് നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു . നാല് പെണ്ണും അഞ്ച് ആണും ഉൾപ്പെടെ ഒൻപതു മക്കൾ .ഇവരിൽ എട്ടു പേർ വിവാഹിതർ .ഇളയ മകൾ സിസ്റ്റർ ബെറ്റ്സി അടപ്പൂർ എഫ് .സി .സി . വിജയവാഡ പ്രൊവിൻസിൽ വൈസ് പ്രൊവിൻഷ്യൽ ആയി പ്രവർത്തിക്കുന്നു .
മക്കൾ :പരേതയായ റോസമ്മ ,പരേതനായ ജോൺ ,ത്രേസ്യാമ്മ ,മേരി ,അവിരാച്ചൻ-ഇടവെട്ടി ( നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ,കേരള കോൺഗ്രസ് -എം ) ,സിസ്റ്റർ ബെറ്റ്സി അടപ്പൂർ എഫ് .സി .സി .(അസിസ്റ്റന്റ് പ്രൊവിൻഷ്യൽ ,വിജയവാഡ പ്രൊവിൻസ് ) ജോർജ് ,ജോസ് (റിട്ട .ആർമി ഓഫിസർ ),മാത്യു ( റിട്ട .സ്റ്റേറ്റ് ടാക്സ് ഓഫീസർ -ജി .എസ്.ടി ,മുവാറ്റുപുഴ ).
മരുമക്കൾ :ജോർജ് പള്ളിത്താഴത്ത്(പണ്ടപ്പിള്ളി ),ആലീസ് പടിഞ്ഞാറെക്കൂറ്റ്(നെയ്യശ്ശേരി ),തോമസ് കുളപ്പുറത്ത്(ഉപ്പുതോട് ),ജോസ് കുന്നത്ത് (ഏഴല്ലൂർ ),വത്സമ്മ അരയത്തിനാൽ (കലയന്താനി ),ലൗലി പാലക്കാട്ട് (ചിറ്റൂർ )ഷേർളി തടത്തിൽ (കദളിക്കാട് )ആൻസി പാറേക്കുടിയിൽ (റിട്ട .ലെഫ്റ്റനന്റ് കേണൽ )- പടമുഖം .

എല്ലാവരും അച്ചൻ എന്ന് വിളിക്കുന്ന മാത്യു ചേട്ടൻ കലയന്താനിയിൽ മകൻ ജോർജിനൊപ്പമാണ് താമസിക്കുന്നത് .
വെട്ടിമറ്റം സെന്റ് ഫ്രാൻസീസ് ഡി സാലസ് പള്ളിയുടെ ആരംഭകാലം മുതൽ മാത്യു ചേട്ടൻ .വെട്ടിമറ്റത്തു പള്ളി അനുവദിച്ചു കിട്ടുന്നതിനുള്ള പ്രാരംഭ കമ്മിറ്റിയിൽ അംഗമായിരുന്നു .ആദ്യ കൈക്കാരനായും പ്രവർത്തിച്ചു .രണ്ട് വട്ടം കൈക്കാരനായി പ്രവർത്തിച്ചു .പുതിയ പള്ളിയുടെ നിർമ്മാണ സമയത്തു പള്ളി പണിയുടെ വർക്ക് സൂപ്രണ്ടായി 1975 മുതൽ 1981 വരെ സേവനം ചെയ്തു .1984 ൽ നിർമ്മാണം ആരംഭിച്ച പള്ളിമുറിയുടെ വർക്ക് സൂപ്രണ്ടായും പ്രവർത്തിച്ചിരുന്നു .
വിശ്വാസത്തിലൂന്നിയുള്ള ജീവിതമാണ് മാത്യു ചേട്ടന്റേത് .എല്ലാം ദൈവത്തിൽ അർപ്പിച്ചു നന്നായി അധ്വാനിച്ചാൽ ജീവിതം സന്തോഷപ്രദമാകും എന്നാണ് ഈ വല്യപ്പച്ചന്റെ വിശ്വാസ പ്രമാണം .