നെടുങ്കണ്ടം : നെടുങ്കണ്ടത്തിനു സമീപം കട്ടക്കാലയില്‍ വിദ്യാര്‍ഥിനി പടുതകുളത്തില്‍ വീണ് മരിച്ചു.നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയില്‍ സുരേഷിന്റെ മകള്‍ അനാമിക (16) ആണ് മരിച്ചത്. അനാമികയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ ധരിച്ചിലാണ് കുട്ടിയെ പടുതാക്കളത്തിനുള്ളില്‍പെട്ടതായി കണ്ടെത്തിയത്
ഇന്നലെ രാവിലെ എട്ടുമണിയോടുകൂടിയാണ് സംഭവം നടന്നത്. സ്‌കൂള്‍ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പഠന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മെസ്സേജ് അയച്ചതിനു ശേഷം അനാമിക വീടിന് തൊട്ട് സമീപത്തായുള്ള പടുതാക്കുളത്തില്‍ വളര്‍ത്തുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കുവാനായി പോവുകയായിരുന്നു. പോയി ഏറെ നേരമായിട്ടും കുട്ടിയെ കാണാത്തതിനാല്‍ വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ പടുതാക്കുളത്തിന് സമീപത്തായി കുട്ടിയുടെ ഒരു ചെരിപ്പും പടുതാ കുളത്തിനുള്ളില്‍ മറ്റൊരു ചെരുപ്പും കണ്ടെത്തിയത്.
വീട്ടുകാര്‍ അലമുറയിട്ട് കരഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയും കുട്ടി പടുത കുളത്തിനുള്ളില്‍ അകപ്പെട്ടിട്ടുണ്ടാകാം എന്ന് നിഗമനത്തില്‍ പടുത കുളത്തിലേക്ക് ചാടി തിരച്ചില്‍ നടത്തുകയുമായിരുന്നു.എന്നാല്‍ ആദ്യം കുട്ടിയെ കണ്ടെത്തുവാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പടുത കുളത്തിന്റെ ഒരു ഭാഗം പൊട്ടിച്ച് ജലം പുറത്തേക്ക് ഒഴുക്കി വിട്ട ശേഷം നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.ഉടന്‍ തന്നെ കുട്ടിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പടുതാക്കുളത്തില്‍ വളര്‍ത്തുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടയില്‍ കാല്‍വഴുതി വെള്ളത്തില്‍ വീണതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നെടുങ്കണ്ടത്തിനു സമീപം കട്ടക്കാലയില്‍ വിദ്യാര്‍ഥിനി പടുതകുളത്തില്‍ വീണ് മരിച്ചു
