തൊടുപുഴ: നെയ്യാശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ 1976 എസ്.എസ്.എൽ.സി ബാച്ചിന്റെ സമ്മേളനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. രാവിലെ 10ന് യോഗം ആരംഭിച്ചു. 56 പേരുണ്ടായിരുന്ന ബാച്ചിലെ 37 പേർ സംഗമത്തിൽ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളായ ഡാർലി ജോസ്, സെലിൻ ജോർജ് എന്നിവർ ചേർന്ന് സ്കൂൾ പ്രാർഥന ആലപിച്ചതോടെ യോഗത്തിന് തുടക്കം കുറിച്ചു.
ഗ്രൂപ്പ് കൺവീനർ ജോസഫ് സി.സി സ്വാഗതം പറഞ്ഞു. തുടർന്ന് സഹപാഠികളിലും അധ്യാപകരിലും നിര്യാതരായവർക്ക് വേണ്ടി ജോസഫ് കെ.എം അനുശോചനം അറിയിച്ചു. പിന്നീട് നടന്ന ഗുരുവന്ദന ചടങ്ങിന് ജെയിംസ് പി.എം നേതൃത്വം നൽകി. അധ്യാപകരായ ഉതുപ്പ് പി.എ, ആർ.സി ജോസഫ്, റ്റി.പി മത്തായി, ഔസേഫ് പി.വി, സിസ്റ്റർ എമരേൻസിയ, സിസ്റ്റർ ഗ്രേസി എന്നിവരെയും സ്റ്റാഫംഗങ്ങളായ സി.പി ഔസേഫിനെയും എം.ജെ ത്രേസ്യാമ്മയെയും പൊന്നാടയണിയിച്ച് ആദരിച്ചു.
പരിപാടിയിൽ വിരമിച്ച് അധ്യാപകർ അവരുടെ പൂർവ്വ കാല ഓർമ്മകളെ കുറിച്ച് സംസാരിച്ചു. ഫാദർ മാത്യു തോട്ടത്തിമ്യാലിൽ, സുജാത സി.എ എന്നിവർ ആശംസ അറിയിച്ചു. ജോൺസൺ കെ.സി കൃതജ്ഞത പറഞ്ഞു. അതിനുശേഷം നടന്ന വിരുന്ന് സൽക്കാരത്തിലും പങ്കെടുത്ത് വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ എല്ലാവരും മടങ്ങി.