ഇടുക്കി: ജില്ലയിലെ ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന പെണ്‍കുട്ടികള്‍ക്കായുള്ള കരിമണ്ണൂര്‍ പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും, ആണ്‍കുട്ടികള്‍ക്കായുള്ള കൂവപ്പള്ളി പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും 2023-24 അദ്ധ്യയന വര്‍ഷത്തിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു.

5 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. എല്ലാ ആധുനിക അടിസ്ഥാന സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേക അദ്ധ്യാപകരുടെ സേവനം ഉണ്ടായിരിക്കും.

ഹോസ്റ്റലില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ – കുട്ടികളുടെ രാത്രികാല പഠനത്തിനും മാനസിക-ശാരിരിക-ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ക്കുമായി റസിഡന്റ് ട്യൂട്ടറുടെ സേവനം, നിശ്ചിത മെനു അനുസരിച്ചിട്ടുള്ള സമീകൃത ആഹാരം, സ്‌കൂള്‍, ഹോസ്റ്റല്‍ യൂണിഫോമുകള്‍,കൃത്യമായി ഇടവേളകളില്‍ വൈദ്യപരിശോധന, കൗണ്‍സിലിംഗ്, ലൈബ്രറി സൗകര്യം, സ്മാര്‍ട്ട് ക്ലാസ് റൂം, പോക്കറ്റ് മണി, സ്റ്റേഷണറി, യാത്രകൂലി മാസംതോറും നിശ്ചിത തുക ധനസഹായം തുടങ്ങിയവ.

അപേക്ഷകള്‍ സ്വികരിക്കുന്ന അവസാന തിയതീ: 20/05/2023. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക: 8547630077/ ഇളംദേശം ബ്ലോക്ക്, പട്ടികജാതി വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, തൊടുപുഴ.