മാനന്തവാടി: വയനാട് പനമരത്ത് വാഹനാപകടത്തില്‍ രണ്ടുമരണം. മാട്ടൂല്‍ സ്വദേശികളായ യുവാക്കളാണ് മരിച്ചത്. മാനന്തവാടി – കല്‍പ്പറ്റ സംസ്ഥാന പാതയില്‍ തിങ്കളാഴ്‌ച രാവിലെ പത്തരയോടെയാണ് അപകടം.
മൂന്ന് യുവാക്കള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മാനന്തവാടി പച്ചിലക്കാട് ടൗണിലാണ് അപകടമുണ്ടായത്.
വണ്ടിയോടിച്ചയാള്‍ ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് മൂന്നാമനെ ആശുപത്രിയിലേക്ക് മാറ്റി.