Timely news thodupuzha

logo

പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുമർ ഇടിഞ്ഞുവീണു; രണ്ട് കുട്ടികൾക്ക് പരിക്ക്

കണ്ണൂർ: തളിപ്പറമ്പ് തിരുവട്ടൂരിൽ‌ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുമർ ഇടിഞ്ഞുവീണ് 2 കുട്ടികൾക്ക് ഗുരുതരപരിക്ക്. അങ്കണവാടി റോഡിലെ അറാഫത്തിന്‍റെ വീടിന്‍റെ ചുമരാണ് തകർന്നുവീണത്. അറഫിന്‍റെ മകന്‍ ആദിൽ, ബന്ധുവിന്‍റെ മകന്‍ ജെസ ഫാത്തിമ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവം അറിഞ്ഞ് ആർഡിഒ സ്ഥലത്തെത്തി.

വീടുപൊളിക്കുന്നതിനിടെ തൊഴിലാളികൾ വീടിന്‍റെ അകത്ത് നിന്ന് ചുമർ തള്ളിയിടുകയായിരുന്നു. ഈ സമയം പുറത്ത് 5 കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. ഈ കുട്ടികളുടെ ദേഹത്താണ് ചുമർ വീണത്. 3 കുട്ടികൾ ഉടന്‍ ഓടിമാറിയതിനാൽ ഇവർക്ക് കാര്യമായി പരിക്കേറ്റില്ല. എന്നാൽ മറ്റ് 2 കുട്ടികൾ കല്ലിനിടയിൽ പെടുകയായിരുന്നു. ജെസ ഫാത്തിമയുടെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *