
തൊടുപുഴ: ഭാരതീയ പാരമ്പര്യ നാട്ടു ചികിത്സാ സംഘത്തിന്റെ സംസ്ഥാന വാർഷിക പൊതുയോഗം 14ന് തൊടുപുഴ ഐശ്വര്യ ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ വച്ച് നടത്തും.
കൂടാതെ പാരമ്പര്യ വൈദ്യന്മാരുടെ അവകാശ സംരക്ഷണത്തിനു വേണ്ടി സംയുക്ത വൈദ്യ സംഘടന സമിതിയുടെ ആഭിമുഖ്യത്തിൽ 24ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിട്ടുണ്ടെന്നും സംഘടന പ്രസിഡന്റ് ജി.തങ്കപ്പൻ വൈദ്യർ, പി.വി.ബാലകൃഷ്ണൻ വൈദ്യർ, അരിക്കുഴ വാസുദേവൻ വൈദ്യർ തുടങ്ങിയവർ അറിയിച്ചു.

സംഘത്തിന്റെ 25-ാമത് വാർഷികം(സിൽവർ ജൂബിലി) ഡിസംബർ 28ന് വർക്കല ശിവഗിരിയിൽ വച്ച് ആഘോഷപൂർവ്വം നടത്തിയിരുന്നതായും സംഘം ഭാരവാഹികൾ വ്യക്തമാക്കി.