
പിരളി മറ്റത്ത് അജ്ഞാത ജീവി ആടുകളെ ആക്രമിച്ച് കൊന്നു. ഈരിക്കൽ സെലിൻ രാജുവിന്റെ ആടുകളെയാണ് കൊന്നത്. കടിച്ചു കൊന്ന നിലയിലായിരുന്നു ആടിന്റെ കുഞ്ഞിന്റെ മൃദദേഹം കണ്ടെത്തിയത്.
ആടുകളെ വീടിനു സമീപത്തുള്ള റബർ തോട്ടത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഏറെ നേരത്തിനു ശേഷം അവയെ തിരിച്ച് വീട്ടിലേക്ക് കൊണ്ട് വരുന്നതിനായി റബർ തോട്ടത്തിലെത്തിയപ്പോഴാണ് അഞ്ച് ആടുകളിൽ രണ്ടെണ്ണത്തെ കൊല്ലപ്പെട്ട നിലയിൽ സെലിൻ കാണുന്നത്.