കോതമംഗലം പീസ് വാലി യു.എ.ഇ ഉപദേശക സമിതിയുടെയും പ്രവർത്തക സമിതിയുടെയും ആഭിമുഖ്യത്തിൽ ഫ്ലോറ ക്രീക്ക് ഹോട്ടലിൽ സൗഹൃദ ഇഫ്താർ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉപദേശക സമിതി അധ്യക്ഷൻ ഡോ മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ച ചടങ്ങിൽ യു.എ.ഇ യിലെ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

മനുഷ്യ സേവന രംഗത്ത് കേരളത്തിന് ആഗോള തലത്തിൽ ഉയർത്തികാട്ടാവുന്ന മാതൃകയാണ് പീസ് വാലിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പീസ് വാലി വൈസ് ചെയർമാൻ സമീർ പൂക്കുഴി വിഷയാവതരണം നിർവഹിച്ചു. പീസ് വാലി കോ ഓർഡിനേറ്റർ അനുര മത്തായി സ്വാഗതം ആശംസിച്ച ചടങ്ങിൽ യു.എ.ഇ പ്രവർത്തക സമിതി അധ്യക്ഷൻ റഷീദ് കോട്ടയിൽ നന്ദി രേഖപെടുത്തി.

വി.എ.മുഹമ്മദ് ഹസ്സൻ, എ.കെ മൻസൂർ, മുഹമ്മദ് മദനി, ഒമർ അലി, സൽമാൻ ഇബ്രാഹിം, അർഫാസ് ഇഖ്ബാൽ ജയൻ പോൾ, പോൾ ജോസഫ് എന്നിവർ ആശംസകൾ നേർന്നു.