തൊണ്ടിക്കുഴ: ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തിലെ 23-ാമത് പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രട്രസ്റ്റ് ഭരണസമിതി പുറത്തിറക്കിയ നോട്ടീസിന്റെ പ്രകാശനം നടന്നു. ഇന്നലെ രാവിലെ അമൃതാലയം ഹാളില്‍ നടന്ന ചടങ്ങില്‍ തൊടുപുഴ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാര്‍ നോട്ടീസ് പുത്തന്‍പുരയില്‍ ശാന്തമ്മയ്ക്ക് കൈമാറി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

യോഗത്തില്‍ ഉത്സവത്തിന്റെ ആദ്യ സംഭാവന തൊടുപുഴ ഫെഡറല്‍ ബാങ്ക് ജീവനക്കാരന് അനീഷ് ജയനില്‍ നിന്ന് ക്ഷേത്രം മേല്‍ശാന്തി കിഷോര്‍ രാമചന്ദ്രന് ഏറ്റുവാങ്ങി. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് അനൂപ് ഒ.ആര്. അധ്യക്ഷനായി. പുനപ്രതിഷ്ഠാ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് മുഖ്യകാര്‍മികത്വം വഹിക്കും.

കേരളത്തില്‍ തന്നെ അത്യപൂര്‍വമായി മാത്രം കാണുന്ന അമൃതകലശ ശാസ്താവിന്റെ പ്രധാന പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ 29, 30 തിയതികളിലാണ് പുനപ്രതിഷ്ഠാദിന മഹോത്സവവും കലശാഭിഷേകവും നടക്കുന്നത്. സെക്രട്ടറി ശ്രീഹരി അനില്‍, ഖജാന്‍ജി പി.പി. പ്രശാന്ത്, ജോ. സെക്രട്ടറി വിജീഷ് കെ.റ്റി, കമ്മിറ്റി അംഗങ്ങളായ റ്റി.ജി. രാജേന്ദ്രനാഥ്, മനോജ് കുമാര്‍ പി.ജി, ബിജു കെ.കെ, സുഭാഷ് സി.റ്റി, വിനോദ് ജി, ജ്യോതിഷ്കുമാര്‍ വി.ബി എന്നിവര്‍ പങ്കെടുത്തു.