പെരുവന്താനം: പെരുവന്താനം സെൻറ്റ് ആന്റണീസ് കോളേജ് യുജിസിയുടെ 2 ( എഫ്) പട്ടികയിൽ ഉൾപ്പെട്ടിയതടക്കമുള്ള വിവിധ പ്രവർത്തനങ്ങൾ സീറോ മലബാർ കുരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉൽഘാടനം ചെയ്തു.
ഡിജിറ്റൽ ലൈബ്രറി, ഫോക് ലോർ അഫിലിയേഷൻ പ്രകാശനം എന്നിവ എം ജി യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം അഡ്വ: പി. ഷാനവാസ് ഉൽഘാടനം ചെയ്തു .ഫോക്ക് ലോർ ക്ലബ്ല് പെരുവന്താനം പഞ്ചായത്ത് പ്രസിഡണ്ട് സോമിന സജി ഉൽഘാടനം ചെയ്തു. അഡ്മിഷൻ സെല്ല് ഫാദർ ജയിംസ് ഇലഞ്ഞിപ്പുറം ഉൽഘാടനം ചെയ്തു.മുൻ നിയമസഭാംഗം തോമസ് കല്ലംമ്പള്ളിയുടെ ‘കാഞ്ഞിരപ്പള്ളിയുടെ കല്ലംമ്പളളി ‘ എന്ന ജീവചരിത്രമെന്ന പുസ്തകം പ്രകാശനം ചെയ്തു. ത്രേസ്യാ കുട്ടി കല്ലംമ്പളളി, കോളേജ് പ്രിൻസിപ്പൽ ഡോ: ആൻറ്റണി കല്ലംമ്പള്ളി, കോളേജ് ചെയർമാൻ ബെന്നി തോമസ്, വൈസ് പ്രിൻസിപ്പൽമാരായ ഇ എ തസ്നി മോൾ, സുപർണ്ണ രാജു, പി ആർ രതീഷ്, ബോബി കെ മാത്യു, ഗവേണിംഗ് ബോഡി അംഗം ജോസ് ആൻറ്റണി, നോബിൾ മാത്യു, കോളേജ് യൂണിയൻ പ്രതിനിധി ലിയമോൾ, കോളേജ് സെക്രട്ടറി ടി ജോമോൻ ജേക്കബ് എന്നിവർ സംസാരിച്ചു. വാഴൂർ സോമൻ എം എൽ എ അധ്യക്ഷനായി.
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ വിവിധ പ്രവർത്തങ്ങൾ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉൽഘാടനം ചെയ്തു.
