കാഞ്ഞിരപ്പള്ളി: എം.ജി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പെരുവന്താനം സെന്റ്.ആന്റണിസ് കോളേജിലെ ഫാഷൻ ഡിസൈനിങ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 04.30ന് ഫാഷൻ ഷോ സംഘടിപ്പിക്കും. കോളേജിൽ പഠിക്കുന്ന 30 വിദ്യാർത്ഥികൾ ഡിസൈൻ ചെയ്ത 120ലേറെ വൈവിദ്ധ്യമാർന്ന ഡിസൈൻ കളക്ഷനുകളമാണ് അവതരിപ്പിക്കുന്നത്. ലോക ഫാഷൻ ട്രൻറ്റുകൾ ഗ്രാമങ്ങളിൽ പരിചയപ്പെടുത്തുക എന്നതു കൂടി ഈ ഫാഷൻ ഷോ വഴി ലക്ഷ്യമിടുന്നു. തുടർന്ന് ഇതര ഡിപ്പാർട്മെന്റുകളിലെ വിദ്യാർത്ഥികൾ അണിയിച്ചൊരുക്കുന്ന മ്യൂസിക്കൽ നൈറ്റും ഉണ്ടായിരിക്കും.

കോളേജ് ചെയർമാൻ ബെന്നി തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രമുഖ ഫാഷൻ ഡിസൈനറായ അനിത അഖിൽ, മിസ്സ് കേരള ഫൈനലിസ്റ്റ് താരാ ആർ നായർ തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. ലാലിച്ചൻ കല്ലമ്പള്ളി, സെക്രെട്ടറി. ടിജോമോൻ ജേക്കബ്, ജനറൽ കൺവീനർ ക്രിസ്റ്റി ജോസ് എന്നിവർ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും. പങ്കെടക്കുവാൻ താൽപര്യമുള്ളവർക്ക് വാഹന സൗകര്യമുണ്ടായിരിക്കും. 12 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കായി റാമ്പ് വോക്ക് മത്സരവും പ്ലസ് ടു വിദ്യാർത്ഥികൾക്കായി റ്റീൻ റാമ്പ് വോക്ക് മത്സരവും നടത്തും. താല്പര്യമുള്ളവർക്ക് ഈ നമ്പറിൽ ബന്ധപെടാം. 9656132624. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.