Timely news thodupuzha

logo

പൊട്ടും വളയും മിഠായികളുമായി അവർ എത്തി, കുഞ്ഞുങ്ങളെ കാണാൻ

മൂന്നാർ. പിറ്റാണ്ടുകൾ കഴിഞ്ഞുവെങ്കിലും വിടരും മുേമ്പ പറന്നകന്ന കുഞ്ഞുങ്ങൾക്ക് മിഠായിയും നെല്ലിക്കയും പൊട്ടും വളയും ഒക്കെയായി രക്ഷിതാക്കൾ എത്തി. 1984 നവംബർ ഏഴിന് മൂന്നാർ ഹൈേറഞ്ച് ക്ലബ്ബിന് സമീപത്തെ തൂക്കുപാലം തകർന്ന് മരിച്ച കുട്ടികളുടെ സ്മരണ പുതുക്കുന്ന ദിനത്തിലാണ് രക്ഷിതാക്കൾ കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളുമായി വിദ്യാർഥി സ്മാരകത്തിൽ എത്തിയത്. റിബൺ, സ്ലെയിഡ്,പൂക്കൾ തുടങ്ങിയവ മക്കൾക്കായി സ്മാരകത്തിൽ സമർപ്പിച്ചു.

മൂന്നാർ ഗവ.ഹൈസ്കൂളിലെ വിദ്യാർഥികളായിരുന്നു മരിച്ച 14 കുട്ടികളും. ഹൈറേഞ്ച് ക്ലബ്ബ് മൈതാനിയിൽ ഇറങ്ങിയ ഹെലികോപ്ടർ കാണാനുള്ള ആവേശത്തിൽ ഒാടിയെത്തിയ കുട്ടികളാണ് മുതിരപ്പുഴയാറിൽ മുങ്ങി മരിച്ചവർ. ക്ലബ്ബ് മൈതാനിയിലേക്കുള്ള കവാടം അടച്ചതിനാൽ പാലത്തിൽ കയറിയ കുട്ടികൾക്ക് മുന്നോട്ടും പിന്നോട്ടും പോകാനായില്ല. പിന്നിൽ നിന്നും കൂടുതൽ കുട്ടികൾ വന്നതോടെ ഭാരം താങ്ങാനാകാതെ പാലം പൊട്ടി വീണു.

മൂന്നാർ ഗവ.ഹൈസ്കൂൾ പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ വിദ്യാർഥി സ്മാരകത്തിൽ അനുസ്മരണ യോഗം നടത്തി. അന്ന് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും അപകടത്തിൽ നിന്നും രക്ഷപ്പെട്ടവരും പെങ്കടുത്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജെ.ബാബു അദ്ധ്യക്ഷത വഹിച്ചു. മൂന്നാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.രാജേന്ദ്രൻ, ജി മോഹൻകുമാർ,കെ.എം.അലിക്കുഞ്ഞ്,സജീവ് ഗ്രീൻലാൻഡ്,രാമരാജ്, സി.ശരവണൻ,ആർ.മോഹൻ,എ.സുരേഷ്,സണ്ണി ഇലഞ്ഞിക്കൽ,അംബിക ടീച്ചർ,സലീമ, ജോൺ വിക്ടർ തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *