തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനശേഷം വൈകീട്ട് നാലു മുതൽ PRD Live, SAPHALAM 2023, iExaMS-Kerala മൊബൈൽ ആപ്ലിക്കേഷനുകളിലും www.results.kite.kerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.keralaresults.nic.in തുടങ്ങിയ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.
പ്ലസ് ടൂ പരീക്ഷാ ഫലം ഇന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും
