Timely news thodupuzha

logo

പൗരാവകാശ സംക്ഷണസമിതിയുടെ സെക്രട്ടറിയേറ്റ് ബഹുജനമാർച്ച് 24ന്

തിരുവനന്തപുരം: ജനകീയ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് പൗരാവകാശ സംക്ഷണസമിതിയുടെ നേതൃത്വത്തിൽ 24ന് സെക്രട്ടറിയേറ്റിലേക്ക് ബഹുജനമാർച്ച് നടത്തും. ഈ സമരപരിപാടിയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിച്ചുകൊണ്ട് ജില്ലകൾതോറും വിശദീകരണയോ​ഗങ്ങൾ കഴിഞ്ഞ മസം മുതൽ ആരംഭിച്ചിരുന്നു.

സാമൂഹ്യക്ഷേമ പെൻഷൻ 10,000 രൂപയാക്കി മുടക്കമില്ലാതെ നടപ്പാക്കുക, ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പരിസിഥിതി നിയമങ്ങൾ കൃത്യമായി പാലിക്കുക, കൈക്കൂലി രാജ്യദ്രോഹ കുറ്റമാക്കുക, തുല്യനീതി, ജീവിത സുരക്ഷ, വാർദ്ധക്യത്തിലെത്തുന്ന ആളുകൾക്ക് സാമ്പത്തിക പിന്തുണ നൽകി പരിപാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ച് നടത്തുന്നത്. ഇതോടനുബന്ധിച്ചു നടന്ന യോ​ഗങ്ങൾക്ക് സമിതിയുടെ സംസ്ഥാന കമ്മിറ്റി ചെയർമാൻ ചാക്കോ ആറ്റുപിള്ളി, വൈസ് ചെയർമാൻമാരായ എം.മധുസൂദനൻ, എം.കെ.അയ്യപ്പൻ, ജനറൽ സെക്രട്ടറി സി.എസ്.സജീവ്, സംസ്ഥാന ഖജാൻജി സജി മീനാംകുടി, വനിതാ സമിതി ഭാരവാഹികളായ മാനസ വിഷ്ണു, വത്സമ്മ താന്നിക്കൽ, റ്റി.കെ.രാജമ്മ എന്നിവർ നേതൃത്വം നൽകി.

സമരത്തിന് പൊതുജനങ്ങൾ പിന്തുണ നൽകി വിജയിപ്പിക്കണമെന്ന് പൗരാവകാശ സംക്ഷണ സമിതി ചെയർമാൻ ചാക്കോ ആറ്റുപിള്ളി, ജനറൽ സെക്രട്ടറി സി.എസ്.സജീവ്, സംസ്ഥാന ഖജാൻജി സജി മീനാകുടി തുടങ്ങിയവർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *