Timely news thodupuzha

logo

ഫാം തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം: വാഴൂർ സോമൻ എംഎൽഎ

തൊടുപുഴ: ഗവൺമെന്റ് ഫാമുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ ലാസ്റ്റ് ഗ്രൈഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി സർക്കാർ ജീവനക്കാരായി പ്രഖ്യാപിക്കാൻ ഗവൺമെന്റ് നടപടി സ്വീകരിക്കണമെന്ന് വാഴൂർ സോമൻ എംഎൽഎ ആവശ്യപ്പെട്ടു. തൊടുപുഴ വഴിത്തല ഭാസ്കരൻ സ്മാരക ഹാളിൽ ചേർന്ന കേരള ഗവൺമെന്റ് അഗ്രികൾച്ചറൽ ഫാം വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാവിധ അവകാശങ്ങളും മെഡിസിപ്പ് അടക്കം ലഭിക്കുന്നുണ്ടെങ്കിലും ഫാം തൊഴിലാളികൾ ഇന്നും സർക്കാർ ജീവനക്കാരുടെ പട്ടികയ്ക്ക് പുറത്താണ്. ഇത് ന്യായീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പഴയ കാല തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സി.വി ശശി ഉദ്ഘാടനം ചെയ്തു. ഫാം തൊഴിലാളികളുടെ അവകാശ പോരാട്ടത്തിന് ഒട്ടും പിന്നോട്ട് പോകാത്ത സംഘടനയാണ് എ.ഐ.ടി.യു.സിയെന്ന് അദ്ദേഹം വ്യക്തമാക്കി.

കിസാൻ സഭ സംസ്ഥാന വൈസ് പ്രിസിഡന്റ് മാത്യു വർഗീസ്, ഫെഡറേഷൻ വൈസ് പ്രസിഡന്റ് പി.പി ജോയി, കെ.കെ രാജൻ, ജേക്കബ്ബ് യോയൽ, റ്റി.ആർ മനോജ്, എൻ ഷിബു, സജി മാത്യു എന്നിവർ സംസാരിച്ചു. റ്റി.ആർ മനോജ്(പ്രസിഡന്റ്), പി.എസ്സ് അജി(വൈസ്. പ്രസിഡന്റ്), റ്റി മജീഷ്(വൈസ്. പ്രസിഡന്റ്), പി.പി ജോയി(ജനറൽ സെക്രട്ടറി), എൻ ഷിബു(സെക്രട്ടറി), കെ.കെ രാജൻ(സെക്രട്ടറി), ഷൈല രാജേന്ദ്രൻ(ട്രഷറർ) എന്നിവരടങ്ങുന്ന 15 അംഗ ജില്ലാ കമ്മറ്റിയെയും തെരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *