തൊടുപുഴ: ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് രംഗത്ത് പുതുചരിത്രം കുറിച്ചു കൊണ്ട് അക്വറേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ അക്കൗണ്ടിങ്ങ് കാഞ്ഞിരമറ്റം ജങ്ങ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ ഫിനാൻഷ്യൽ അക്കൗണ്ടിങ്ങിൽ മികച്ച അറിവും അനുഭവജ്ഞാനവുമുള്ള പ്രഗത്ഭരായ അക്കൗണ്ടന്റുമാരാണ് ക്ലാസുകൾ നയിക്കുന്നത്. പ്ലസ് റ്റു, ഡിഗ്രീ, പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്കും പഠനം കഴിഞ്ഞവർക്കും അക്കൗണ്ടിങ്ങ് ജോലികൾ സ്വയം ചെയ്യാൻ ഉദ്ദേശിക്കുന്ന സംരംഭകർക്കും മികച്ച പരിശീലനം അക്വറേറ്റിലൂടെ ലഭിക്കും.
ചാർട്ട് ഓഫ് അക്കൗണ്ട്സിലും വിദ്യാർത്ഥികൾക്ക് പരിശലനം നൽകും. റ്റാലി, എക്സെൽ, ബില്ലിങ്ങ്, സോഫ്റ്റ് വെയർ – റിയൽ സോഫ്റ്റ് എന്നിവയിലധിഷ്ഠിതമായ കോഴ്സുകളാണ് അക്വറേറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരത്തോടെ C.F.A, COA, DIMPLOMA IN GOODS AND SERVICE TAX തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റുകൾ നിങ്ങൾക്ക് നേടാം. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുമായി ബന്ധപ്പെടാം: 8075481202, 6238455634.