
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതു പിന്നീട് ന്യുനമർദമായി മാറാനും സാധ്യത. ഇതുമൂലം സംസ്ഥാനത്ത് അടുത്ത 4 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.

മേയ് ആറോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ചക്രവാതച്ചുഴി മേയ് ഏഴോടെ ന്യൂനമർദമായും മേയ് 8ന് തീവ്ര ന്യൂനമർദമായും ശക്തി പ്രാപിക്കുമെന്നാണ് അനുമാനിക്കുന്നത്.

അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ( cyclonic storm) ശക്തി പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.