Timely news thodupuzha

logo

ബഫർസോൺ വിധിയിൽ സുപ്രീംകോടതി ഏർപ്പെടുത്തിയ ഉത്തരവ് ഭേദഗതി ചെയ്തു

ന്യൂഡൽഹി: ബഫർസോൺ വിധിയിൽ ഇളവ് വരുത്തി സുപ്രീംകോടതി. സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിൻറെതാണ് ഉത്തരവ്. നിയന്ത്രണങ്ങൾക്ക് വ്യക്തത വരുത്തിയാണ് കോടതിയുടെ ഉത്തരവ്.

ഇത് പ്രകാരം ക്വാറി അടക്കമുള്ളവയ്ക്ക് നിയന്ത്രണം തുടരും. കുടിയൊഴുപ്പിക്കൽ ഉണ്ടാകില്ല. വലിയ നിർമാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ജൂൺ 3 ലെ സുപ്രീംകോടതി വിധിയനുസരിച്ച്, സംരക്ഷിത മേഖലങ്ങളിൽ 1 കിലോമീറ്റർ ചുറ്റയളവിൽ ബഫർസോൺ ആയി പ്രഖ്യാപിച്ചിരുന്നു.

ഈ മേഖലകളിലെ നിർമാണ പ്രവർത്തനങ്ങളുൾപ്പെടെ തടഞ്ഞിരുന്നു. വിധിയിൽ വ്യക്തത തേടി മഹാരാഷ്ട്രയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.

Leave a Comment

Your email address will not be published. Required fields are marked *