Timely news thodupuzha

logo

ഭരണകൂടം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്ന്‌ യു.എസ്‌

കലിഫോർണിയ: ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളെ ഭരണകൂടം വേട്ടയാടുന്നുവെന്ന്‌ യു.എസ്‌. അമേരിക്കയുടെ അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ കമീഷന്റെ റിപ്പോർട്ടിലാണ്‌ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക്‌ ഇന്ത്യൻ ഭരണസംവിധാനം കൂട്ടുനിൽക്കുന്നതായി വെളിപ്പെടുത്തുന്നത്. റിപ്പോര്‍ട്ടിന്റെ പ്രസക്തഭാ​ഗങ്ങള്‍ മുമ്പ് പുറത്തു പുറത്തുവന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം യു.എസ്‌ സന്ദർശിക്കാനിരിക്കെ, അമേരിക്കന്‍ അഭ്യന്തരവകുപ്പ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. രാജ്യത്ത്‌ മതത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ അപലപിക്കണമെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും റിപ്പോർട്ടില്‍ പറയുന്നു.

മതപരിവർത്തനം, ഹിജാബ്‌ ധരിക്കൽ, ഗോവധം തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി മുസ്ലിം, ക്രിസ്‌ത്യൻ, ദളിത്‌, സിഖ്‌, ആദിവാസികൾ തുടങ്ങിയവരെ അടിച്ചമർത്തുന്നു. 2014 മുതൽ ബി.ജെ.പി സർക്കാർ ന്യൂനപക്ഷങ്ങൾക്ക്‌ മതസ്വാതന്ത്ര്യം നിഷേധിക്കുന്ന നയങ്ങളാണ്‌ സ്വീകരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സി.എ.എ, എൻ.ആർ.സി തുടങ്ങിയ വിഷയങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *