Timely news thodupuzha

logo

മകരജ്യോതി തെളിയാൻ മണിക്കൂറുകൾ മാത്രം ; ഒരുക്കങ്ങൾ പൂർത്തിയായി

കുമളി:മകരജ്യോതി തെളിയാന്‍ ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കേ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ ഷീബ ജോർജ്. മകരജ്യോതി ദർശിക്കാൻ ഭക്തർ എത്തുന്ന പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ക്രമീകരണങ്ങൾ വിലയിരുത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു കളക്ടർ. എല്ലാ വകുപ്പുകളുടെയും ഒരുക്കങ്ങൾ ഇന്നലെ (13) വൈകിട്ട് പൂർത്തിയായി. മെഡിക്കൽ സംവിധാനങ്ങൾ, ഫയർഫോഴ്‌സിന്റെ ഉൾപ്പെടെയുള്ള ആംബുലൻസ് സേവനങ്ങൾ, റിക്കവറി വാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കളക്ടർ അറിയിച്ചു. എല്ലാ ഭക്തരെയും ഉൾക്കൊള്ളാനുള്ള ക്രമീകരണങ്ങൾ സമയബന്ധിതമായിട്ടാണ് പൂർത്തീകരിച്ചത്. ഭക്തജനങ്ങൾ കർശനമായും നിർദേശങ്ങൾ പാലിക്കണമെന്നും ബാരിക്കേടിനുള്ളിൽ നിന്നുകൊണ്ട് തന്നെ മകരജ്യോതി ദർശിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു. പുല്ലുമേട്ടിൽ മകരജ്യോതി ദർശന ശേഷം ഭക്തർ അധികൃതരുടെ നിർദ്ദേശപ്രകാരം തിരികെ ഇറങ്ങേണ്ടതാണെന്നും ശബരിമലയിലേക്ക് കടത്തിവിടുകയില്ലെന്നും കളക്ടർ അറിയിച്ചു. പൊടിയുടെ ശല്യം ഉള്ളതിനാൽ ആരോഗ്യപ്രശ്നം ഉള്ളവർ മാസ്ക് ഉൾപ്പെടെയുള്ള മുൻ കരുതലുകൾ സ്വീകരിക്കണമെന്നും കളക്ടർ പറഞ്ഞു.

 മകരജ്യോതി ദര്‍ശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളില്‍ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് 16 മേഖലകളിലായി 1400 ഓളം പേരടങ്ങുന്ന പോലീസ് സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. വന്യജീവി ശല്യം നേരിടുന്ന ഭാഗങ്ങളില്‍ സ്‌പെഷ്യല്‍ ആര്‍ ആര്‍ ടി സ്‌ക്വാഡുകളെയും എലഫന്റ് സ്‌ക്വാഡിനെയും വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. മെഡിക്കല്‍ സംവിധാനങ്ങളും സജ്ജമായി.

ജലവകുപ്പ് പുല്ലുമേടു മുതല്‍ കോഴിക്കാനം വരെ 14 പോയിന്റുകളില്‍ വാട്ടര്‍ ടാങ്കുകള്‍ സജ്ജീകരിച്ച് കുടിവെള്ളത്തിനുള്ള സംവിധാനം ഒരുക്കുന്നുണ്ട്.

മകരവിളക്ക് ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യത്തിന് കെഎസ്ആര്‍ടിസി കുമളി ഡിപ്പോയില്‍നിന്ന് വള്ളക്കടവ് കോഴിക്കാനം റൂട്ടില്‍ 65 ബസുകള്‍ സര്‍വീസ് നടത്തും. രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ്. സത്രം, വള്ളക്കടവ് നാലാം മൈല്‍ പ്രവേശനപാതകള്‍ വഴി 8 മണി മുതല്‍ ഭക്തരെ കടത്തിവിടും. രണ്ട് മണിക്ക് ശേഷം ആരെയും കടത്തിവിടില്ല. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തര്‍ നാലാംമൈല്‍ വഴിയാണ് തിരികെയിറങ്ങേണ്ടത്. ശബരിമലയിലേക്ക് പോവാന്‍ അനുവദിക്കില്ല. ഉച്ചക്ക് 12 മണി വരെ കമ്പത്തു നിന്ന് കുമളി വഴി ഭക്തരെ കടത്തി വിടും. ശേഷം ഭക്തർ അധികൃതരുടെ നിർദ്ദേശപ്രകാരം തിരികെ ഇറങ്ങേണ്ടതാണെന്നും ശബരിമലയിലേക്ക് കടത്തിവിടുകയില്ലെന്നും കളക്ടർ അറിയിച്ചു. മകരജ്യോതിയ്ക്ക് ശേഷം ഭക്തരെ തിരികെ ഇറക്കിയതിന് ശേഷം മാത്രമേ വാഹനങ്ങൾ ഇറക്കിവിടുകയുള്ളു.

കളക്ടർക്കൊപ്പം സബ് കളക്ടർ അരുൺ എസ്. നായർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജ്യോതിഷ് ജെ. ഒഴാക്കൽ, തഹസിൽദാർ സുനിൽകുമാർ പി എസ്, ആർ ടി ഒ ആർ. രമണൻ, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

മകരജ്യോതി ദർശന യാത്രാ ക്രമീകരണം

ഇങ്ങനെ

മകരജ്യോതി ദര്‍ശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയാണ് ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ളത്. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളില്‍ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് 16 മേഖലകളിലായി 1400 പേരടങ്ങുന്ന പോലീസ് സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. വന്യജീവി ശല്യം നേരിടുന്ന ഭാഗങ്ങളില്‍ സ്‌പെഷ്യല്‍ ആര്‍ ആര്‍ ടി സ്‌ക്വാഡുകളെയും എലഫന്റ് സ്‌ക്വാഡിനെയും വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. മെഡിക്കല്‍ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ജലവകുപ്പ് പുല്ലുമേടു മുതല്‍ കോഴിക്കാനം വരെ 14 പോയിന്റുകളില്‍ വാട്ടര്‍ ടാങ്കുകള്‍ സജ്ജീകരിച്ച് കുടിവെള്ളത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

മകരവിളക്ക് ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകർക്കായി കെഎസ്ആര്‍ടിസി കുമളി ഡിപ്പോയില്‍നിന്ന് വള്ളക്കടവ് കോഴിക്കാനം റൂട്ടില്‍ 65 ബസുകള്‍ സര്‍വീസ് നടത്തും. രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ്. സത്രം, വള്ളക്കടവ് നാലാം മൈല്‍ പ്രവേശനപാതകള്‍ വഴി 8 മണി മുതല്‍ ഭക്തരെ കടത്തിവിടും. രണ്ട് മണിക്ക് ശേഷം ആരെയും കടത്തിവിടില്ല. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തര്‍ നാലാംമൈല്‍ വഴിയാണ് തിരികെയിറങ്ങേണ്ടത്. ശബരിമലയിലേക്ക് പോവാന്‍ അനുവദിക്കില്ല. ഉച്ചക്ക് 12 മണി വരെ കമ്പത്തു നിന്ന് കുമളി വഴി ഭക്തരെ കടത്തി വിടും. ഭക്തർ മുഴുവൻ ഇറങ്ങിയ ശേഷം മാത്രമേ വാഹനങ്ങൾ തിരിച്ചിറങ്ങാനനുവദിക്കുകയുള്ളൂവെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *