കാസർഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഒന്നാം പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കാസർഗോഡ് ജില്ലാ കോടതിയിലാണ് കുറ്റംപത്രം നൽകിയത്.
ബിജെപി സംസ്ഥാന അധ്യക്ഷനുൾപ്പെടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്. കെ സുരേന്ദ്രന്‍റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും, ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്‍റുമായിരുന്ന അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്, വൈ. സുരേഷ്, മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റു പ്രതികൾ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ 10 ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ഇക്കാര്യങ്ങൾ വെളിപ്പെടുത്തി സുന്ദര തന്നെ രംഗത്തെത്തിയിരുന്നു. തുടർന്ന് 2021 ജൂണിൻ അന്നത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.വി രമേശന്‍റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു