Timely news thodupuzha

logo

മതേതര കേരളത്തിനെ തകർക്കാൻ അനുവദിക്കില്ല; കെ എം എ ഷുക്കൂർ

തൊടുപുഴ: ദി കേരള സ്‌റ്റോറി എന്ന സിനിമയിലെ നുണ പ്രചരണത്തിലൂടെ മതേതര കേരളത്തിനെ തകർക്കാൻ അനുവദിക്കില്ലന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കെ എം എ ഷുക്കൂർ പറഞ്ഞു. കേരളത്തിനെതിരെ സംഘ് പരിവാർ നടത്തുന്ന കള്ളപ്രചാരണത്തിന് തെളിവ് സമർപ്പിക്കുന്നവർക്ക് ഒരു കോടി ഇനാം നൽകുന്നതിനുള്ള യൂത്ത്‌ലീഗ് കാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊടുപുഴ സിവിൽ സ്‌റ്റേഷനു മുമ്പിൽ യൂത്ത് ലീഗ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് പി എച്ച് സുധീറിൻ്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിന് ആക്ടിംഗ് ജനറൽ സെക്രട്ടറി പി എം നിസാമുദ്ദീൻ സ്വാഗതം ആശംസിച്ചു. ജില്ലാ ലീഗ് ട്രഷറർ റ്റി കെ നവാസ് മുഖ്യ പ്രഭാഷണം നടത്തി.

ഡി സി സി ജനറൽ സെക്രട്ടറി എ പി ഉസ്മാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബി മുണ്ടക്കൻ, കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഡ്വ. ജോസഫ് ജോൺ, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഇ എ എം അമീൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എൻ സീതി, നിയോജക മണ്ഡലം പ്രസിഡൻ്റ് എ എം ഹാരിദ്, ജനറൽ സെക്രട്ടറി എം എ കരീം, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ അൻഷാദ് കുറ്റിയാനി, ഷിജാസ് കാരകുന്നേൽ, മുഹമ്മദ് ഷഹിൻഷാ, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ആഷിഖ് റഹിം, നഗരസഭാ കൗൺസിലർമാരായ സാബിറ ജലീൽ, റസിയ കാസിം, സഫിയ ജബ്ബാർ, നേതാക്കളായ എ എം നജീബ്, ആസാദ് സിദ്ദിഖ്, ഷാഹുൽ കപ്രാട്ടിൽ, ഷാമൽ അസീസ് എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *