കട്ടപ്പന: ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം നെറ്റിത്തൊഴു താബോര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടത്തി. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് സഭയുടെ സ്ത്രീശാക്തീകരണ വികസന വിഭാഗമായ നവജ്യോതി മോംസിന്റെ ഇടുക്കി ഭദ്രാസനതല പ്രവര്‍ത്തനോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
വനിതാ സമാജം ഇടുക്കി ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജേക്കബ് വര്‍ഗ്ഗീസ് ഇരുമേടയില്‍ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ഭദ്രാസന സെക്രട്ടറി ഫാ. ബിജു ആന്‍ഡ്രൂസ്, റവ. കെ. ടി. ജേക്കബ് കോര്‍ എപ്പിസ്‌ക്കോപ്പാ, ഫാ. ജോസ് സാമുവേല്‍, ആശാ മരിയാ പോള്‍, മേഴ്‌സി ജേക്കബ്, റവ. സിസ്റ്റര്‍ ആലീസ്, സാറാമ്മ ആന്‍ഡ്രൂസ്, മറിയാമ്മ ഏലിയാസ്, ലൗലി സാജു, ആലീസ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ഭദ്രാസനത്തിലെ എല്ലാ പള്ളികളില്‍ നിന്നുമായി മൂന്നൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.