തൃശ്ശൂർ: മലക്കപാറയിലെ ജനവാസമേഖലയിൽ ഇന്നലെ അർധരാത്രിയാണ് കാട്ടാനയിറങ്ങിയത്. തോട്ടം തൊഴിലാളിയുടെ വീടിന്റെ പുറക് വശത്തെ വാതിൽ ആന തകർത്തു. വീടിന്റെ അടുക്കള ഭാഗത്ത് സൂക്ഷിച്ചിരുന്ന ഡ്രമ്മിൽ നിന്നും വെള്ളം കുടിച്ച് ശേഷം ആന മടങ്ങി. തൊഴിലാളികൾ താമസക്കുന്ന ലയങ്ങൾ കാട്ടാന ഭീഷണിയിലാണ്.
മലക്കപാറയിൽ കാട്ടാനശല്യം, ജനങ്ങൾ ഭീതിയിൽ
