Timely news thodupuzha

logo

മലയാള നടൻ റപ്പുവീട്ടിൽ സി.പി പ്രതാപൻ അന്തരിച്ചു

കൊച്ചി: സിനിമ–-സീരിയൽ നടൻ ചേന്ദമംഗലം പറപ്പുവീട്ടിൽ സി.പി പ്രതാപൻ (70) അന്തരിച്ചു. സംസ്‌കാരം വെള്ളി പകൽ 11ന് ഇടപ്പള്ളി ശ്‌മശാനത്തിൽ. കുടുംബവുമൊത്ത്‌ എളമക്കര പുതുക്കലവട്ടം പ്രശാന്തി വീട്ടിലായിരുന്നു താമസം. ഇന്ത്യാ ടുഡേ എറണാകുളം മാർക്കറ്റിങ്‌ റീജണൽ ഹെഡായി പ്രവർത്തിച്ചിട്ടുണ്ട്‌.

ജീവൻ റ്റി.വി എറണാകുളം ജനറൽ മാനേജരായിരുന്നു. കലാകൗമുദി, ഇന്ത്യൻ എക്‌സ്‌പ്രസ്‌ എന്നിവിടങ്ങളിലും മാർക്കറ്റിങ്‌ വിഭാഗത്തിൽ ജോലി ചെയ്‌തു. സ്‌ത്രീ, മാനസപുത്രി തുടങ്ങിയ സീരിയലുകളിൽ വേഷങ്ങൾ ചെയ്‌തു. തച്ചിലേടത്ത് ചുണ്ടൻ, ലയൺ, അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഭാര്യ: പുല്ലാരപ്പിള്ളിൽ കെ പി പ്രസന്ന. മകൻ – അഡ്വ. പ്രശാന്ത്. മരുമകൾ: ജയ.

Leave a Comment

Your email address will not be published. Required fields are marked *