വണ്ണപ്പുറം: യാത്രക്കാരെ ദുരിതത്തിലാക്കി വണ്ണപ്പുറം ചേലച്ചുവട് റൂട്ടിൽ കെ.എസ്.ആർ. ടി. സി യുടെ സർവീസ് മുടക്കം തുടരുന്നു. ബസ് ഇല്ലാതായതോടെ തിങ്കളാഴ്ച നട്ടുച്ചക്ക് പൊരിവെയിലിൽ വണ്ണപ്പുറം ചേലച്ചുവട് റോഡരികിൽ പിഞ്ചു കുട്ടികളും സ്ത്രീ കളുംവൃദ്ധരും ഉൾപ്പെടെയുള്ളനൂറ് കണക്കിന് യാത്രക്കാർ ബസ് കത്തുനിന്ന് വലഞ്ഞത് മണിക്കൂറുകളോളം.

വണ്ണപ്പുറം -ചേലച്ചുവട് റോഡിൽ സർവീസ് നടത്തിയിരുന്ന കട്ടപ്പന തൊടുപുഴ ബസ് ഓടാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. ഇത് 12.30-ന് ആണ് വണ്ണ പ്പുറത്തു നിന്നും കട്ടപ്പനയ്ക്ക് പോകേണ്ടത്. പിന്നീട് ഒന്ന് പത്തിന് വണ്ണ പ്പുറത്തു നിന്നും ചേലച്ചുവടിന് പോകേണ്ട തൊടുപുഴയിൽ നിന്നുള്ള സർവീസും ഇല്ലാതായതോടെ യാത്രക്കാർ ആകെ ബുദ്ധിമുട്ടിലായി.

വണ്ണപ്പുറം ഹൈറേഞ്ച് കവലയിൽ ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലാത്തത് യാത്രക്കാർക്ക് വലിയ ദുരിതവുമായി. സ്വകാര്യ ബാങ്കിന്റെ വരാന്തയിലാണ് നിന്ന് മടുത്ത യാത്രക്കാർ അൽപ്പ നേരമെങ്കിലും ഇരിക്കുന്നത്. ബസില്ലാത്തത് സംബന്ധിച്ച് തൊടുപുഴ, കട്ടപ്പന ഡി പ്പോകളിൽ അന്വേഷിച്ചാൽ ബസ് ഇല്ല, അതുകൊണ്ട് സർവീസില്ലെന്ന നിക്ഷേധാത്മക മറുപടിയാണ് കിട്ടുക. പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.