
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് നേരെ അഞ്ചംഗ സംഘത്തിന്‍റെ ആക്രമണം. കിള്ളി തെക്കുംകര വീട്ടിൽ നിസാമിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അഞ്ചംഗസംഘം സ്ക്രൂ ഡ്രൈവറും സർജിക്കൽ ബ്ലേഡും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കിള്ളി മേച്ചിറ പാലത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം.

വീട്ടിൽ നിന്നും ചായ കുടിക്കാനായി സമീപത്തെ ചായക്കടയിലേക്ക് വരുന്നവഴിയാണ് ബൈക്കിലെത്തിയ അഞ്ചംഗസംഘം നിസാമിനെ പിടിച്ചുനിർത്തി ശരീരമാസകലം മുറിവേൽപ്പിച്ചത്. നെഞ്ചിലും തോളിലും കഴുത്തിലും പരിക്കേറ്റ നിസാമിനെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഇതിനു മുൻപും നിസാമിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് കാട്ടാക്കട പൊലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.
