അടിമാലി: വാളറയിൽ ഫെയ്സ്ബുക്കിൽ ലൈവ് വന്നശേഷം യുവാവ് വീടിന് തീയിട്ടു. വാളറ ദേവിയാർ കോളനിയിൽ പുത്തൻപുരയിൽ ഡോമിനിക് കുട്ടിയുടെ വീടിനാണ് മകൻ ഡാൻലിൻ തീവെച്ചത്. വീടും വീട്ടുപകരണങ്ങളും ഭാഗികമായി കത്തി നശിച്ചു. പത്താം മൈലിൽ വർഷോപ്പ് നടത്തുന്നയാളാണ് ഡാൻലിൻ. തീയിടുമ്പോൾ വീട്ടിനുള്ളിൽ ആളില്ലായിരുന്നു. മാനസിക പ്രശ്നങ്ങൾ ഉള്ളയാളാണ് ഡാൻലിനെന്ന് പറയുന്നു. അടിമാലിയിൽ നിന്നുള്ള അഗ്നി രക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. സംഭവത്തിൽ പരാതിയില്ലെന്ന് വീട്ടുകാർ വ്യക്തമാക്കി.
യുവാവ് ഫെയ്സ്ബുക്കിൽ ലൈവ് വന്നശേഷം വീടിന് തീയിട്ടു
