വെസ്റ്റ് സസ്സെക്സ് (ചിസെസ്റ്റർ): ചിസെസ്റ്ററിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജോണിയുടെ ഭാര്യ റെജി ജോണിയാണ് (49 വയസ്സ്) ക്യാൻസർ ചികിത്സയിലിരിക്കെ ഏപ്രിൽ നിര്യാതയായത്. തൊടുപുഴ മറിക പാറത്തട്ടേൽ കുടുംബാംഗവും ചിസെസ്റ്റർ എൻ എച്ച് എസ് ഹോസ്പിറ്റലിലെ ബാൻഡ് 7 നഴ്‌സുമാണ്.
യു.കെയിൽ എത്തുന്നതിന് മുമ്പ് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ നഴ്സയായിരുന്നു. കഴിഞ്ഞ വർഷം മെയ്യിൽ ഹോസ്പിറ്റിലിൽ വച്ച് ജോലി ചെയ്യവേ ചെറിയ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യ സഹായം ലഭിച്ചിരുന്നു. പിന്നീട് തുടർ പരിശോധനകൾ നടത്തവെ ക്യാൻസർ രോഗം സ്ഥിതീകരിക്കുകയായിരുന്നു.
ഏക മകൾ അമ്മു ജോണി. സഹോദരങ്ങൾ : പി ജെ ജോസ്, സണ്ണി ജോൺ, ജാൻസി ജോൺ, ജിജി ജോൺ. സംസ്കാര ശുശ്രൂഷ യു.കെയിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് തൊടുപുഴക്കടുത്ത് മറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടും.