
തൊടുപുഴ: എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും വർധിപ്പിച്ച കെട്ടിട പെർമിറ്റ് ഫീസ് വർധനക്കെതിരെയും കുമാരമംഗലം പഞ്ചായത്തിലെ സി.പി.എം സമാരാഭാസം ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാണിക്കുന്നതിനും വേണ്ടി യു.ഡി.എഫ് കുമാരമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കോണ്ഗ്രസ് തൊടുപുഴ ബ്ലോക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് ധർണാ സമരം ഉദ്ഘാടനം ചെയ്തു. നിസാർ പഴേരി അധ്യക്ഷത വഹിച്ചു.

നിരവധി പേർ ധർണയിൽ പങ്കെടുത്തു. പാർട്ടി നേതാക്കളായകെ.വി ജോസ് കിരികട്ട്, ജോയി വാദ്യപിള്ളി,സുലൈമാൻവെട്ടിക്കൽ,ജോർജ് തേക്കുംതടം,ജോർജ് ആനികുഴി,അജാസ് പുത്തൻപുര,ഷെമീന നാസർ,സാജൻ ചെമ്മീനികാട്ട്,സജി ചെമ്പകശ്ശേരി,ലൈലാ കരീം ഗ്രേയ്‌സി തോമസ് ,ഫസൽ സുലൈമാൻ,ജോസു കുട്ടി ജോസഫ്,ജറാൾട് നെടുംകല്ലേൽ,റംസൽ റഹിം എന്നിവർ സംസാരിച്ചു. യു.ഡി.ഫ് കൺവീനർ അഡ്വ. സെബാസ്റ്റ്യൻ മാത്യു സ്വാഗതവും സിബിൻ വർഗീസ് നന്ദി പറഞ്ഞു.