അടിമാലി: നീതി നിഷേധങ്ങളിൽ നിശബ്ദരാവില്ല വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് സംസ്ഥാനമൊട്ടാകെ നടത്തിവരുന്ന സമ്മേളനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലാ സമ്മേളനം മെയ് 5, 6, 7 തീയതികളിൽ അടിമാലിയിൽ നടക്കും. അഞ്ചാം തീയതി വൈകിട്ട് വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നും കൊടിമര,പതാക,ഛായാ ചിത്ര, ദീപശിഖ ജാഥകൾ സമ്മേളന നഗരിയിൽ സംഗമിക്കും, ആറിന് വൈകിട്ട് 4 മണിക്ക് യുവജന റാലി അടിമാലി ടൗണിൽ നടക്കും സമാപന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും.

ഏഴിന് മരങ്ങാട്ട് റെസിഡൻസി ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം നടക്കും.എ കെ മണി എക്സ് എംഎൽഎ ചെയർമാനും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് അരുൺ കൺവീനറും ബാബു പി കുര്യാക്കോസ് കോഡിനേറ്ററുമായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു എന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് അരുൺ പത്ര സമ്മേളനത്തിൽ അറിയിച്ചു. എം. എ അൻസാരി, അഡ്വ.ജോമോൻ പി.ജെ, കെ.കൃഷ്ണമൂർത്തി, അഡ്വ.മോബിൻ മാത്യു, അനിൽ കനകൻ, ഫ്രാൻസിസ് ദേവസ്യ, മനോജ് രാജൻ, സരി ബിനു ശങ്കർ എന്നിവർ പങ്കെടുത്തു.