തിരുവനന്തപുരം: കേരള കോൺഗ്രസ് യുഡിഎഫിലേക്ക് വന്നാൽ നല്ലതെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്ക് മറുപടിയുമായി ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടതുമുന്നണി വിട്ട് കേരള കോൺഗ്രസ് തൽക്കാലം യുഡിഎഫിലേക്ക് ഇല്ലെന്നും രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിലേക്ക് ക്ഷണിച്ചതിൽ സന്തോഷമുണ്ട്. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല തങ്ങൾ. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം പുറത്തു പോയതല്ല പുറത്താക്കിയതാണ്. അത് തെറ്റായിപ്പോയെന്ന് യു.ഡി.എഫ് മനസ്സിലാക്കിയതിൽ സന്തോഷമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് തിരികെ വരുന്നതില്‍ സന്തോഷമാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല എന്നായിരുന്നു ചെന്നിത്തലയുടെ പരാമർശം. അവര്‍ തിരിച്ചുവന്നാല്‍ സന്തോഷമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനാണ് മന്ത്രി മറുപടി നല്‍കിയത്.